കൂടല്ലൂർ യു.പി സ്കൂൾ – രജതജൂബിലി ആഘോഷം

കൂടല്ലൂർ ഗവ. യു.പി.സ്കൂളിന്റെ രജതജൂബിലിയാഘോഷം അക്ഷരാർത്ഥത്തിൽ വിപുലമായി തന്നെ കൊണ്ടാടി. ഏപ്രിൽ 12നായിരുന്നു ആഘോഷം. പി.ടി.എ പ്രസി. എ കരീം പതാക ഉയര്‍ത്തി.

Agricultural Exibition - Kudallur

വള്ളുവനാട്ടിലെ കാര്‍ഷികോപകരണങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നാടന്‍ കലാവാദ്യങ്ങളുടേയും ചമയങ്ങളുടേയും ഗ്രാമചിത്രങ്ങളുടേയും പ്രദര്‍ശനങ്ങളും ഒരുക്കിയിരുന്നു.

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസി. എം.കെ പ്രദീപ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കാരണവക്കൂട്ടായ്മ ആയിരുന്നു മറ്റൊരു പരിപാടി. കൂടല്ലൂരിലെ കാരണവരേയെല്ലാം ഒരുമിപ്പിച്ചു ഗതകാല സ്മരണകൾ അയവിറക്കുകയായിരുന്നു ലക്ഷ്യം. ആനക്കര വടക്കത്ത് ജി. സുശീല ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീരാമന്‍ മുഖ്യപ്രഭാഷണം നടത്തി.

Karanava Koottayma - Kudallur

ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഒ.പി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ആനക്കര പഞ്ചായത്ത് പ്രസി. പി.എം. അസീസ്, ആനക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസി. പി.എന്‍ മോഹനന്‍, എസ്.ബി.ടി മാനേജര്‍ കെ രാഘവന്‍, മെഹ്ബൂബ് കൂടല്ലൂർ, എം.ടി. അച്യുതന്‍ നായര്‍, പൊന്നേരി അബ്ദുറഹ്മാന്‍ ഹാജി, പി.എം.എ മജീദ് സാഹിബ്, ഡോ എം.കെ പരമേശ്വരന്‍ നായര്‍, കെ.ഐ ഗംഗാധര മേനോന്‍, കെ ഗോവിന്ദന്‍കുട്ടി നായര്‍, എം.പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പി.പി മുഹമ്മദ് സാഹിബ്, പുളിക്കൽ അബ്ദുറഹിമാന്‍, കെ.എന്‍ ഗോവിന്ദന്‍ നായര്‍, ജി.വി ബാലചന്ദ്രന്‍ നായര്‍, പുളിക്കൽ യൂസഫ് ഹാജി, ഗുലാം മുസ്ത ഹാജി, എം.കെ രാവുണ്ണി, ഒ.എം ബാവ, കെ. ടി പ്രീത, ഫിറോസ് എന്നിവര്‍ സംസാരിച്ചു.

നിളാ നദിക്ക് കാവ്യാഞ്ജലിയായി സംഘടിപ്പിച്ച കവിയരങ് പി രാമന്‍ ഉദ്ഘാടനം ചെയ്തു. വി.ടി വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. രാധാമണി അയിങ്കലത്ത്, വസീറലി കൂടല്ലൂർ എന്നിവര്‍ കവിതകളവതരിപ്പിച്ചു. കുഞ്ഞു ലക്ഷ്മി സ്വാഗതവും പി.പി.കെ അഹമ്മദ് നന്ദിയും പറഞ്ഞു.

Vaithari Nadankala Sandhya Kudallur

കൂറ്റനാട് വായ്ത്താരി നാട്ടുപാട്ടുകളിലൂടെ അവതരിപ്പിച്ച നാടന്‍ പാട്ട് സന്ധ്യ ആകര്‍ഷകമായി.

സാംസ്കാരിക സമ്മേളനം എം. ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തന്റെ പ്രിയപ്പെട്ട ഗ്രാമത്തോടു മലയാളികളുടെ അഭിമാനമായ കഥാകാരൻ മനസ്സ് തുറന്നു സംസാരിച്ചു. പഞ്ചായത്ത് പ്രസി. പി.എം അസീസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി കുഞ്ഞുണ്ണി എം.എൽ .എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി മുഹമ്മദ് എം.എൽ .എ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച എ.വി മുഹമ്മദലി മാസ്റ്റര്‍, പി. പി ഗംഗാദേവി ടീച്ചര്‍, പി.പി സാവിത്രി ടീച്ചര്‍ എന്നിവര്‍ക്ക് സമുചിതമായ യാത്രയയപ്പ് നൽകി. ഡോ പി.കെ.കെ. ഹുറൈര്‍ കുട്ടി പൊന്നാട അണിയിച്ചു. സി.കെ നാരായണന്‍ നമ്പൂതിരി, പി. ബാലകൃഷ്ണന്‍, ടി.പി സരസ്വതി, പി. മുഹമ്മദ് മാസ്റ്റര്‍, പി.കെ അബ്ദുൽ ഖാദര്‍, സി.അബ്ദു, ജി.വി രവി എന്നിവര്‍ സംസാരിച്ചു. കെ.പി. വിഷ്ണുപ്രസാദ് സ്വാഗതവും എം.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളോടെയാണ് ആഘോഷം അവസാനിച്ചത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *