ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം എംടിഎന്‍ നായര്‍ക്ക്

ശാന്തകുമാരന്‍തമ്പി ഫൗണ്ടേഷന്റെ ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം വിവര്‍ത്തകന്‍ എംടിഎന്‍ നായര്‍ക്ക്. വിവര്‍ത്തനരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ഇതോടെ ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സില്‍ ഇടം നേടിയ കൂടല്ലൂര്‍ ഗ്രാമത്തിലേക്ക്, എംടിയുടെ തറവാട്ടിലേക്ക് വീണ്ടും ഒരു പുരസ്‌കാരം കൂടി എത്തിയിരിക്കുകയാണ്.

എംടി യുടെ ജേഷ്ഠനാണ് എംടിഎന്‍ നായര്‍. 84 കാരനായ ഇദ്ദേഹം നിരവധി ക്ലാസ്സിക് കൃതികള്‍ മലയാളത്തിന് കാഴ്ച വെച്ചിട്ടുണ്ട്. ആഗസ്റ്റ് 2 നു പാലക്കാട് പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

84വയസ്സ് പൂര്‍ത്തിയാകുന്ന വേളയിലാണ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. യുവ സാഹിത്യ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. 1000 രൂപയും ഫലകവും ഉള്‍പ്പെടുന്ന കഥാപുരസ്‌കാരം കെഎന്‍ നിര്‍മല്‍ലാലിനും കവിതാ പുരസ്‌കാരം ജില്‍ന ജന്നത്തിനുമാണ്. ആഗസ്ത് 2, 3 തീയതികളില്‍ പാലക്കാട് ജില്ലാ ലൈബ്രറിയില്‍ നടക്കുന്ന പാലക്കാട് സാഹിത്യോത്സവത്തില്‍ ആഷാമേനോന്‍ പുരസ്‌കാരം സമ്മാനിക്കും.

എം.ടി.എന്‍ നായര്‍

You may also like...

Leave a Reply

Your email address will not be published. Required fields are marked *