എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം മൂന്ന്

സതീഷ്‌ ആനക്കര

കഥയിലേക്ക്‌ കയറിപ്പോയ കൂടല്ലൂരുകാര്‍

സ്വന്തക്കാരെക്കുറിച്ച്‌ കഥെയഴുതുന്നുെവന്ന്‌ എന്നെക്കുറിച്ച്‌ ആരോപണമുണ്ട്‌ എന്ന്‌ കാഥികന്റെ പണിപ്പുരയില്‍ എം.ടി പറയുന്നുണ്ട്‌. എം.ടിയുടെ വിസ്‌തൃതമായ സാഹിത്യ പഥങ്ങളിലൂടെ കടന്നു പോകുേമ്പാള്‍ വ്യത്യസ്‌ത പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും കൂടല്ലൂരുകാര്‍ തന്നെയാണ്‌. പക്ഷേ അത്‌ കേരളത്തിലെ ഇതര ഗ്രാമങ്ങളില്‍ വായിക്കെപ്പടാതെ പോയില്ല എന്നതു കൊണ്ടു തന്നെ കേരളീയ ഗ്രാമങ്ങളുടെ ഒരു പരിേഛദമായി കൂടല്ലൂര്‍ മാറുകയും ചെയ്യുന്നു. കാലം ഉത്തരവും കഴുക്കോലും മാത്രം ശേഷിപ്പിച്ച നായര്‍ തറവാടുകളുടേയും തര്‍ക്കുത്തരം പറഞ്ഞും താന്തോന്നിത്തരം കാട്ടിയും കലഹിച്ചും പ്രണയിച്ചും അവിടെ കഴിഞ്ഞു കൂടിയ യുവാക്കളുടേയും കഥയാണ്‌ ആദ്യകാല എം.ടി കൃതികളിലുള്ളത്. മരുമക്കത്തായത്തിന്റെ ശൈഥില്യത്തിലേക്ക്‌ വഴിയൊരുങ്ങി ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ നോവും മുറിപ്പാടുകളുമാണ്‌ ഈ കലാസൃഷ്‌ടിയുടെ ജീവന്‍. വീടുകളിലെ സ്‌ത്രീകള്‍ക്ക്‌ ലഭിച്ചിരുന്ന പ്രാമുഖ്യവും പുരുഷന്‍മാര്‍ക്കുണ്ടായിരുന്ന ഊര്‍ജസ്വലമല്ലാത്ത ജീവിത സമീപനങ്ങളും എം.ടി പറഞ്ഞുവയ്‌ക്കുന്നു.

നാലുകെട്ടു മുതലുള്ള എം.ടിയുടെ നോവലുകളില്‍ പുരുഷ കഥാപാത്രങ്ങള്‍ പുലര്‍ത്തുന്ന തലെയടുപ്പില്ലായ്‌മ നായര്‍ തറവാടുകളുടെ ഒരു പൊതു സ്വഭാവമാണെന്ന്‌ വിലയിരുത്താനാവില്ല. സാമ്പത്തികമായി ഇടത്തരം നിന്ന മധ്യവര്‍ഗനായര്‍ കുടുംബത്തിന്റെ ജീവിതമാണ്‌ കഥാപാത്രങ്ങളായ സ്‌ത്രീപുരുഷന്മാരുടെ അവസ്ഥയിലൂടെ വെളിവാകുന്നത്‌. തലകുമ്പിട്ടും, മനസ്സ് പതറിയും, ചതിക്കപ്പെട്ടും, സ്‌ത്രീകളാല്‍ സംരക്ഷിക്കപ്പെട്ടും ആത്മാവില്‍ നോവിന്റെ കുഴിമാടങ്ങള്‍ ഒളിപ്പിച്ച്‌ അന്തര്‍ മുഖരായി കഴിയുന്ന പുരുഷ കഥാപാത്രങ്ങള്‍ എം.ടി കഥയില്‍ ഏറെയുണ്ട്. നട്ടെല്ലില്ലാത്തവര്‍ എന്നു പോലും ഇവര്‍ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്‌.

ആള്‍ക്കൂട്ടത്തിന്‌ നടുവില്‍ ഒറ്റപ്പെടുന്നവര്‍, സമ്പന്നതയ്‌ക്ക്‌ നടുവില്‍ നിത്യ ദാരിദ്യ്രമഌഭവിക്കുന്നവര്‍, വച്ചുനീട്ടുന്ന പ്രണയത്തിഌ മുന്നില്‍ നിസ്സഹായരായി നിലകൊള്ളുന്നവര്‍, ആത്മാവിനേറ്റ മുറിവുകള്‍ തലോടി സ്വയം സമാധാനിക്കുന്നവര്‍. അങ്ങിനെ വലിയൊരു നിംഗ, നിഷ്‌ക്രിയ യുവസമൂഹം കാലഘട്ടത്തിന്റെ സ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ട്‌ നിലകൊള്ളുന്നു. അതേസമയം അസുരവിത്തിലെ നായകനെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന നായകനെപ്പോലെ അപൂര്‍വ്വ കഥാപാത്രങ്ങളെ കണ്ടിെല്ലെന്ന് നടിക്കാനുമാവില്ല. ദാരിദ്യ്രവും കലഹവും നിത്യസംഭവങ്ങളാകുമ്പോള്‍ സ്‌ത്രീകള്‍ക്ക്‌ സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍ നാലുകെട്ടും കാലവും ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

തന്റേടികളും അതേ സമയം പ്രണയത്തിഌ മുമ്പില്‍ ദുര്‍ബലകളുമാകുന്ന ഒട്ടേറെ സത്രീ കഥാപാത്രങ്ങള്‍ എം.ടിയുടെ നോവലില്‍ ഉണ്ട്‌. തൊട്ട്‌ കണ്ണെഴുതാവുന്നത്ര കറുപ്പുള്ള കുട്ട്യേടത്തി കൂടല്ലുര്‍കാരിയായിരുന്നു. ഇതര നോവലുകളില്‍ വരുന്ന മുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കും ചെറിയമ്മമാര്‍ക്കും അമ്മായിയമ്മമാര്‍ക്കുമൊക്കെ കൂടല്ലൂര്‍ ഗ്രാമത്തിലെ പലരുടെയും മുഖച്ഛായയുണ്ട്‌. അടുത്തകാലത്ത്‌ വി.കെ. ശ്രീരാമന്‍ അജ്ഞാതന്റെ ഉയരാത്ത സസമാരകം എന്ന കഥയിലെ യശോധരയെ കണ്ടെത്തിതും അവരെ ക്യാമറക്കും കേരളത്തിഌം മുന്നിലെത്തിച്ചതും ചരിത്രമാകുന്നേതയുള്ളൂ.

പകിടകളിക്കാരില്‍ പലരും കൂടല്ലൂരില്‍ നിന്നും എം.ടി കഥകളിേലക്ക് കയറിപ്പോയവര്‍ തന്നെയാണ്‌. കോന്തുണ്ണിനായര്‍ മുതല്‍ കുഞ്ഞാനിലേക്ക്‌ വരെ നീളുന്നുണ്ട്‌ ഇവരുടെ പട്ടിക. വേലായുധേട്ടഌം പറങ്ങോടഌം എം.ടിയുടെ കഥയില്‍ പ്രസിദ്ധമായ ഇരുട്ടിന്റെ ആത്മാവി ലെ വേലായുധന്‍ എന്ന വേലായുധേട്ടനെക്കുറിച്ച്‌ പറയാതെ കൂടല്ലൂരിലെ എം.ടി കഥാപാത്രങ്ങളെ ആസ്വദിച്ചുള്ള പരാമര്‍ശം അവസാനിപ്പിക്കാനാവില്ല. ഭ്രാന്തന്‍ വേലായുധനെ വടക്കേവീട്ടിലെ ചായ്‌പ്പിലെ മരത്തൂണില്‍ ചങ്ങലയില്‍ തളച്ചതും ആ തൂണ്‍ ചിതല്‍ കുത്തിയതും ഒക്കെ കൂടല്ലൂരിലെ പഴമക്കാര്‍ ഓര്‍ത്തെടുക്കുന്ന സംഭവങ്ങളാണ്‌. മലമല്‍ക്കാവിലെ ആലിന്‍ ചുവട്ടില്‍ ഒരു ബീഡി തര്വോ എന്ന്‌ ചോദിച്ച്‌ സദാസമയവുമുണ്ടായിരുന്ന ചാത്താണിേശ്ശരി പറങ്ങോടന്‍ എം.ടിയുടെ നിര്‍മാല്യത്തില്‍ ഭ്രാന്തന്‍ ഗോപാലനായി വേഷം മാറി എത്തിയിരുന്നു.

കേമന്‍മാരായ മന്ത്രവാദികളെക്കുറിച്ചും നാട്ടു വൈദ്യന്മാരെക്കുറിച്ചും എം.ടി സൂചിപ്പി ക്കുന്നുണ്ട്‌. എന്നാല്‍ നാട്ടുെവെദ്യത്തിന്റെ കാര്യത്തില്‍ പെരിങ്ങാട്ടുതൊടി ബാപ്പു വൈദ്യരില്‍ തുടങ്ങി ഹുറൈര്‍കുട്ടി വൈദ്യരില്‍ എത്തിനില്‍ക്കുന്ന പാരമ്പര്യം ഗണപതി വളപ്പിലെ വൈദ്യന്മാര്‍, മുക്കടെക്കാട്ടുകാര്‍, അക്കരെയുള്ള കുളമുക്ക്‌ വൈദ്യന്മാര്‍ തുടങ്ങി നാട്ടുവൈദ്യന്‍മാരുടെ വലിയൊരു പരമ്പര ഇവിെടയുണ്ടായിരുന്നത്‌ വലിയ തോതില്‍ എം.ടിയുടെ സാഹിത്യ രൂപങ്ങ ളില്‍ രേഖെപ്പടുത്തിയിട്ടില്ല എന്നതുകൂടി സൂചിപ്പിക്കട്ടേ.

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം നാല് – കൂടല്ലൂരിലെ കുന്നുകള്‍

You may also like...

1 Response

Leave a Reply

Your email address will not be published. Required fields are marked *