എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം നാല്
സതീഷ് ആനക്കര
കൂടല്ലൂരിലെ കുന്നുകള്‍
തെളിനീരുറവകള്‍ പൊട്ടിച്ചിതറിയൊഴുകിയിരുന്ന കുന്നുകള്‍ നിറഞ്ഞ ഒരു കാലം കൂടല്ലൂരിഌണ്ടായിരുന്നു. താണിക്കുന്നു, നരിമാളം കുന്ന്, താലെപ്പാലിക്കുന്ന്, കൊടിക്കുന്ന് ഇങ്ങിനെ എംടി കൃതികളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജൈവ വൈവിദ്ധ്യത്തിന്റെ കലവറയായ കുന്നുകള്‍ ശിരസ്സിലേറ്റിയിരുന്നത് പച്ചപ്പിന്റെ കിരീടമായിരുന്നു. അതില്‍ മേയുന്ന ആടുകള്‍, പൈകിടാങ്ങള്, ആടുേമക്കുന്ന കുട്ടികള്‍, കാക്കകള്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി ഞാവല്‍പ്പഴം നല്കുന്ന ഞാവല്‍ക്കാടുകള്‍, കണ്ണാന്തളിപ്പൂ നി റഞ്ഞ ചെരിവുകള്‍, കാശിത്തുമ്പകളുടെ ഹൃദയഹാരിയായ കാഴ്ച ഇങ്ങനെ എം. ടിയുടെ കഥയില്‍ നിറയുന്ന പ്രകൃതിയുടെ ചന്തം പത്തുവര്‍ഷം മുമ്പ് വരെ കൂടല്ലൂരിലെ കുന്നുകളില്‍ നിന്ന് നമുക്ക് വായിെച്ചടുക്കാമായിരുന്നു. ഇന്ന് കാഴ്ചകളില്ലാത്ത, പുഴയില്ലാത്ത ,ആനന്ദം നല്‍കാത്ത കൂടല്ലൂരിലേക്ക് തീര്‍ത്തും അപൂര്‍വ്വമായി മാത്രമാണ് എം.ടി എത്തുന്നത്. എം.ടിയുടെ കൃതികള്‍ രമണീയമായ ഒരു കാലത്തിന്റെയും ദേശത്തിന്റെയും ചരിത്രമാണ്.
നാട്ടുകലകളിലൂടെ..
കൃഷിയുമായി ബന്ധെപ്പട്ടതാണ് എം.ടി വരച്ചിടുന്ന കൂടല്ലൂരിന്റെ നാടന്‍പാട്ടുകളും കലാരൂപങ്ങളും കന്നിക്കൊയ്ത്ത്, മകരക്കൊയത്ത്, പുഞ്ചക്കൊയ്ത്ത് എന്നിങ്ങനെ മൂന്നു വിളെവടുപ്പുകെളക്കുറിച്ചും മകരക്കൊയ്ത്തിന്റെ ഭാഗമായുള്ള ഉത്സവങ്ങളെക്കുറിച്ചും എം.ടി പരാമര്‍ശി ക്കുന്നു. ഇവയുമായി ബന്ധപ്പെട്ട തിറ, പൂതന്‍,കുരുതി (ഗുരുതി തര്‍പ്പണം എന്നിവയെക്കുറിച്ചും പുള്ളുവന്‍പാട്ട്, കൊയ്ത്തുപാട്ട്, ഞാറ്റുപാട്ട്, എന്നിവയെക്കുറിച്ചും നോവലുകളും കഥകളും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. മറ്റൊന്ന് വെളിച്ചപ്പാടിന്റെ സാന്നിദ്ധ്യമാണ്. ദാരിദ്യ്രത്തിന്റെ ഓരം ചേര്‍ന്നു പോകുന്ന ഒരു സമൂഹമായാണ് എം.ടി ഈ കലാകാരന്മാരെ നോക്കിക്കാണുന്നത്. അവരുടെ ജീവിതവും കലയും തമ്മി ലുള്ള പൊരുത്തേക്കടുകള്‍ തന്നെയാണ് എം.ടിയുടെ പ്രിയവിഷയം നാടിഌ ശാന്തികിട്ടാന്‍ ശിരു വെട്ടിെപ്പാളിക്കുന്ന വെളിച്ചപ്പാടിന്റെ വീട്ടില്‍ അശാന്തി നിറയുന്നതും പാട്ടുപാടി ഊരുചുറ്റി തൊണ്ടയ്ക്ക് അര്‍ബുദം വന്ന് പാണന് ഓര്‍മ്മയാകുന്നതും സ്വന്തം വറുതിക്ക് അറുതി കാണാനാവാതെ കുറത്തി മറ്റുള്ളവരുടെ ഭാഗ്യത്തിന്റെ ചീട്ട് തത്തയെ കൊണ്ട് കൊത്തി വലിക്കുന്നതുമൊക്കെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ജീവിതം എങ്ങനെയാണ് എന്നതിന്റെ ഒരു വിലയിരുത്തല്‍ കൂടിയാണ്.
നാടന്‍ കലകേളാടും നാട്ടു പാട്ടുകേളാടും മുത്തശ്ശിക്കഥകേളാടുെമാക്കെ ഗൃഹാതുരമായാണ് എം.ടി പ്രതികരിക്കുന്നത്. തേക്കുപാട്ടും ഞാറ്റുപാട്ടും കൊയ്ത്തു പാട്ടുമൊക്കെ നഷ്ടമായതിനെക്കുറിച്ച് എം.ടി തൊണ്ണൂറുകളുടെ ആദ്യം മുതലേ പരിതപിച്ചു തുടങ്ങിയിരുന്നു. നാടിന്റെ നന്മകള് നഷ്ടമാകുന്നു എന്നതിന്റെ തികട്ടി വരലായി പ്രകടമാകുന്ന എം.ടിയുടെ ഈ എഴുത്തുകള്‍ സുവര്‍ണ്ണ ഭൂതകാലത്തിന്റെ നന്മകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താഌം ഉപയോഗപ്പെടുന്നുണ്ട്. കര്കിടകത്തിലെ രാമായണം വായനയും അര്‍പ്പണമില്ലാത്ത നാമജപത്തിന്റെ അര്‍ത്ഥ ശൂന്യതയും എം.ടി കാണാതെ പോകുന്നില്ല .തന്റെ തട്ടകത്തെ നരിമടകള്‍, നാടുകാണി, നാലുകെട്ടുകള്‍, അത്താണികള്‍ തുടങ്ങി ഇന്ന് അവശേഷിക്കാത്ത കുറേ പഴയകാല നാട്ടു ചിത്രങ്ങളും എം.ടി കൃതികളില്‍ നമുക്ക് കാണാം.
കൂടല്ലൂരിലെ നാലുകെട്ടുകൾ
ഇന്ന് കല്ലും മരവുമായി പുഴകടന്ന നാലുകെട്ടുകളെക്കുറിച്ചും പഴയ വീടുകളെക്കുറിച്ചും എം.ടി വിശദമായി പ്രതിപാദിക്കുന്നുണ്ട്. തെക്കിനി, വടക്കിനി, പ ടിഞ്ഞാറ്റ, നടുമുറ്റം, പൂമുഖം, ഓവറ, മച്ച്, ഇടനാഴി തുടങ്ങി വള്ളുവനാടന്‍ ഗൃഹങ്ങളുടെ രൂപലാവണ്യത്തെ തന്റെ കഥകളില്‍ എം.ടി സമൃദ്ധമായി ഉപയോഗപ്പെടുത്തി. നാട് കോണ്‍ക്രീറ്റിന്റെ കാടായി പരിവര്ത്തിക്കെപ്പട്ടേപ്പാള് നാലു കെട്ട് പൊളിച്ച് പുതിയവീട് പണിയണമെന്ന തന്റെ പഴയ കാഴച്ച്പ്പാടില് നിന്നും ഇന്ന് എം.ടിയും ഒരുപാട് മാറിയിട്ടുണ്ടാവും. കേമന്മാരായ ആശാരികളെക്കുറിച്ചും അവര്‍ തീര്‍ത്ത വലിയ തറവാടുകളെക്കുറിച്ചും അവയുടെ ദു:സ്ഥിതിെയക്കുറിച്ചും പരാമര്‍ശിക്കുന്ന എം.ടി, നാലുെകെട്ടുകളെ സ്നേഹത്തിന്റെ മേല്‍ക്കൂരയായാണ് നോക്കിക്കാണുന്നത്..
1 Response
[…] […]