മുത്തുവിളയും കുന്നു ശിവക്ഷേത്രം :
മഹര്‍ഷിവര്യനായ ഖരന്‍ നിളാനദിക്കരയിൽ ഒരേ ദിവസം പ്രതിഷ്ഠ നടസ്ഥിയതാണ് മല്ലൂര്‍, ഉമ്മത്തൂര്‍, മുത്തു വിളയും കുന്നു ക്ഷേത്രങ്ങളെന്നു ഐതിഹ്യം. ധ്യാന നിമഗ്നനായ ശിവനാണ് പ്രധാന പ്രതിഷ്ഠ. ഇവിടെ കുന്നിന്‍ മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ഒരു ഗുഹയുണ്ടായിരുന്നുവത്ര. ശിവരാത്രിയാണ് ആഘോഷം.
മലമക്കാവ് അയ്യപ്പക്ഷേത്രം :
ധര്‍മ്മ ശാസ്താവിന്റെ പ്രതിഷ്ഠയും ഒട്ടേറെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്. ഇവിടെ ക്ഷേത്രക്കുളത്തിലെ കലശങ്ങൾക്ക് വിശേഷപ്പെട്ട ചെങ്ങഴിനീര്‍പൂവ് പ്രസിദ്ധമാണ്.
കൂടല്ലൂര്‍ ജുമാമസ്ജിദ് :
കൂടല്ലൂരിലെ ആദ്യത്തെ പള്ളി. (പഴയ ചിത്രം)
അയ്യപ്പന്‍കാവ് ക്ഷേത്രം :
നിളാനദിക്കരയിൽ മണ്ണിയം പെരുമ്പലത്തുള്ള ക്ഷേത്രത്തിൽ അയ്യപ്പനും ഭഗവതിക്കും തുല്യ പ്രാധാന്യം കൽപിക്കുന്നു.
വാഴക്കാവ് ഭഗവതിക്ഷേത്രം:
പഴയന്നൂരിലെ ദേവിയെ ഉപാസിച്ച കൂടല്ലൂരിലെ ഒരു വൃദ്ധ ബ്രാഹ്മണനാണ് ഇവിടെ പ്രതിഷ്ഠ നടസ്ഥിയതെന്നു ഐതിഹ്യം. ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നും പറയപ്പെടുന്നു. കൊടിക്കുന്നു ഭഗവതിക്കായി ഗുരുതി നടത്തുന്ന സ്ഥലം ക്ഷേത്രത്തിനുമുന്നിലാണ്.
കുറുഞ്ഞിക്കാവ് ഭഗവതി ക്ഷേത്രം :
പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ദുര്‍ഗാലയങ്ങളിലൊന്നാണെന്ന് ഐതിഹ്യം. കാര്‍ത്തിക ഉത്സവം, മുറജപം, വാരം എന്നിവ സവിശേഷമായിരുന്നു.
Recent Comments