കൂടല്ലൂർ

കൂടല്ലൂർ.. നിളാതീരത്തെ അതിമനോഹരമായ ഗ്രാമം.. നിളാനദിയുടെ ദ്രിശ്യചാരുത നിറഞ്ഞുനിൽക്കുന്ന ഈ ഗ്രാമം എംടി വാസുദേവൻ നായരെന്ന മഹാപ്രതിഭയുടെ തൂലികത്തുമ്പിലൂടെ സുപരിചിതമാണ്.

കൂടല്ലുര്‍ എവിടെ?

ഭാ‍രതപ്പുഴയില്‍ തൂതപ്പുഴ സംഗ്മിക്കുന്ന ഇടം. പുഴകള്‍ കൂടി ച്ചേരുന്ന ഊര് കൂടല്ലൂരായി. കിഴക്കു കൂമാന്‍ തോട് മുതല്‍ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെ. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും അതിരിടുന്നു. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയില്‍ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം. വള്ളുവനാടന്‍ ഗ്രാമത്തിന്റെ തനതു കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് കൂടല്ലുര്‍.

എം ടിയുടെ അനേകം കൃതികൾക്ക് പശ്ചാത്തലമൊരുക്കിയ കൂടല്ലൂർ ഗ്രാമത്തിന്റെ നാൾവഴികളിലൂടെ ഈ താളുകൾ പ്രയാണം നടത്തുന്നു….


[hr] Kudallur

Kudallur, a beautiful and calm Kerala village on the banks of the River Bharathapuzha is in the Ottappalam taluk of Palakkad district. Scenic range of hills, wide paddy fields and the magic beauty of the River Nila blends Kudallur into an exotic place. The village is famous for its illustrious son writer M.T.Vasudevan Nair. The other well known personality from here is artist Achuthan Kudallur. It is at Kudallur, exactly at Koottakadavu the two rivers, Nila and Thootha meet. The name ‘Kudallur’ ( or Koodal Ooru ) is believed to be formed from this merge of two rivers.

Kudallur is 9kms away from Kuttippuram railway station and 15kms away from Pattambi railway station. Nearest towns are Thrithala and Kumbidi.

The Website – Kudallur.com (Founded in November, 2007)

Kudallur.com is an effort to inform the world about the village and how special it is. The site aims at those people from the village who are currently residing in different parts of the world, especially in Middle-East. We are focused on improving our services always so that everyone gets connected to the village. Please follow us on our social media channels !