Tagged: Vazhakkavu Temple
ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റും പ്രത്യേകപരിപാടികളും എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കല്പുഴ കൃഷ്ണന്‍നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. അച്യുതന്‍ കൂടല്ലൂര്‍ ഊട്ടുപുര സമര്‍പ്പണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സി.കെ....
ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ചമുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കും. ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം എം.ടി. വാസുദേവന്‍നായര്‍ നിര്‍വഹിക്കും. ക്ഷേത്രം ഊട്ടുപുരയുടെ രൂപരേഖ ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ പ്രകാശനംചെയ്യും. കവി ആലങ്കോട്...
കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മൂന്ന് ദിവസങ്ങളിലായി നടക്കും. 28ന് വൈകീട്ട് ആഘോഷച്ചടങ്ങുകള്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. അച്യുതന്‍ കൂടല്ലൂര്‍, ആലങ്കോട് ലീലാകൃഷ്ണന്‍...
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരകര്‍മങ്ങള്‍ തുടങ്ങി. തന്ത്രി കല്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മൂന്നുദിവസത്തെ ചടങ്ങുകള്‍. വെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമവും പ്രത്യേക ചടങ്ങുകളും നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രസാദ ഊട്ടും ഉണ്ടാകും....
ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്‌നം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. കല്പുഴ കൃഷ്ണന്‍നമ്പൂതിരി, വീരമംഗലം കാര്‍ത്തികേയന്‍, കൂടല്ലൂര്‍ കളരിക്കല്‍ ശങ്കരനാരായണ പണിക്കര്‍, വേണുഗോപാല പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉറവിടം
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. മാതംകോത്ത്മന രാധാകൃഷ്ണന്‍നമ്പൂതിരി, മേല്‍ശാന്തി ദേവദാസ് നമ്പൂതിരി എന്നിവര്‍ നേതൃത്വംനല്‍കി. പ്രത്യേകപൂജകളും ഉണ്ടായി.
കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച ശുദ്ധിക്രിയകള്‍, ഉദയാസ്തമനപൂജ, ബ്രഹ്മകലശം എന്നിവയും വൈകീട്ട് ചാക്യാര്‍കൂത്തും കൊടിക്കുന്ന് ഭഗവതിക്ക് കളംപാട്ടും നടക്കും.
Recent Comments