കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ഇന്നുമുതല്‍

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ചമുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കും. ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം എം.ടി. വാസുദേവന്‍നായര്‍ നിര്‍വഹിക്കും. ക്ഷേത്രം ഊട്ടുപുരയുടെ രൂപരേഖ ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ പ്രകാശനംചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുക്കും.

ശനിയാഴ്ചരാവിലെ ആറുമുതല്‍ നാരായണീയപാരായണം തുടങ്ങും. വൈകീട്ട് ഏഴിന് ഭക്തിഗാന തരംഗിണി, രാത്രി എട്ടിന് കളംപാട്ട്, രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും. മാര്‍ച്ച് ഒന്നിന് നൃത്തസന്ധ്യയും കളംപാട്ടുമുണ്ട്. മാര്‍ച്ച് രണ്ടിന് പറവെപ്പ്, ഉച്ചയ്ക്ക് രണ്ടിന് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വിവിധ കമ്മിറ്റികളുടെ പൂരംവരവുകളുണ്ടാകും. വൈകീട്ട് കളംപാട്ടും തായമ്പകയും നടക്കും.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *