ആഘോഷങ്ങൾ

പെരുമ്പലം കൊടലിൽ ക്ഷേത്രത്തിൽ 12 ദിവസം നീണ്ടു നിന്നിരുന്ന ഉത്സവവും കൂടല്ലൂര്‍ കുറിഞ്ഞിക്കാവ് ക്ഷേത്രത്തിലെ ഉത്സവവുമായിരുന്നു ആദ്യകാലത്ത് കാര്യമായി നടന്നിരുന്ന ആഘോഷങ്ങൾ. വാഴക്കാവ് അമ്പലത്തിലെ ഉത്സവം പത്തോ പന്ത്രണ്ടോ വര്‍ഷം കൂടുമ്പോഴാണ് നടന്നിരുന്നത്. ഇന്നു കൂടല്ലൂരും പരിസര പ്രദേശങ്ങളിലും കാണപ്പെടുന്ന ഭൂരിപക്ഷം ആഘോഷങ്ങളും സമീപകാലങ്ങളിൽ തുടങ്ങിയതാണ്.