കാർഷികം

[pullquote-left]കൂടല്ലൂരിന്റെ കാർഷിക മേഖലയിലേക്ക് ഒരെത്തിനോട്ടം.. [/pullquote-left] കൂടല്ലൂരിൽ പ്രധാനമായും ഒരുപ്പു നെൽ കൃഷിയാണ് നടന്നിരുന്നത്. പുഴയോട് ചേര്‍ന്ന ഭാഗത്ത് മണണ്‍ നിലങ്ങളായതിനാണ്‍ മഴയെ ആശ്രയിച്ചു മാത്രമായിരുന്നു കുളങ്ങളുടെ സമീപത്തെ പാടങ്ങളിലാണ് പുഞ്ച ചെയ്തിരുന്നത്. തുലാത്തേക്ക് ഉപയോഗിച്ചായിരുന്നു ജലസേചനം. ദൂരെ സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്നതിന് ഇടഞ്ഞു തേവുക എന്ന സംവിധാനവും ഉണ്ടായിരുന്നു. ആദ്യം തേവി ഒരിടത്ത് സംഭരിക്കുന്ന വെള്ളം മറ്റൊരു തുലാത്തേക് ഉപയോഗിച്ച് വിണ്ടും തേവുന്നതിനെയാണ് ഇടഞ്ഞ് തേവുക എന്നു പറയുന്നത്. ഇത്തരത്തിൽ മൂന്നിലധികം തുലാത്തേക്ക് ഉപയോഗിച്ചിരുന്നുവത്ര.

പണ്ട് തെങ്ങിനു നന നൽകിയിരുന്നില്ല. ഭാരതപ്പുഴയിൽ ഇറിഗേഷന്‍ പമ്പ് സ്ഥാപിച്ചതോടെ കനാൽ വഴി ലഭിക്കുന്ന വെള്ളം കൃഷിക്കു ഉണര്‍വ്വായി. പലരും മൂന്നു വിളവ് കൃഷിചെയ്യാന്‍ തുടങ്ങി. ജലസേചനത്തിന് തുലാത്തേക്കിന് പകരം ഒായിൽ എഞ്ചിനാണ് ആദ്യമെത്തിയത്. മണ്ണെണ്ണ എഞ്ചിന്‍ ഉപയോഗിച്ച് വെള്ളമടിച്ച് പുഞ്ച ചെയ്തിരുന്നു.

കൃഷി ഭൂമി ജന്മികളിൽ നിന്നു ലഭിച്ച കാണം ഭൂമികളായിരുന്നു. കാണം ലഭിക്കാന്‍ ആദ്യം ജന്മിക്ക് കാശ് കൊടുത്തും പിന്നീട് നിശ്ചയിച്ച വാരം ഒാരോ വിളവിനും ജന്മിക്കു നൽകണം. ഒരു വിളവിൽ‚ 8 മേനിയൊക്കെ കൊടുക്കേണ്ടി വരും. ഉണക്കി പതിരുചേറിവേണം നെല്ല് അളന്നു കൊടുക്കാന്‍.

മിച്ചവാരം കൊടുന്നതിൽ പിഴവ് സംഭവിച്ചാൽ ജന്മിക്ക് ഭൂമി മറ്റാര്‍ക്കെങ്കിലും മേൽചാര്‍ത്തി കൊടുക്കാം. പാട്ടത്തിനും കൃഷി പതിവായിരുന്നു.

ആണിന്‌ ഒരു ദിവസത്തെ കൂലി പന്ത്രണ്ട്‌ നാഴിനെല്ലാണ്‌. പെണ്ണിന്‌ ആറോ ഏഴോ നാഴി. രാവിലെ 8 മണി മുതല്‍ അഞ്ച്‌ അഞ്ചരവരെ സാധാരണ പണിയുണ്ടാകും.

ഏക്കറുകണക്കിന്‌ പാടങ്ങളില്‍ ഒന്നിച്ചാണ്‌ കൃഷിയിറക്കുക. എല്ലാ തൊഴിലാളികളേയും സംവിധാനങ്ങളേയും ഒന്നിപ്പിച്ച്‌ ഉത്സവം പോലെ കൃഷിയി റക്കുന്നതിന്‌ എരവ്‌ കഴിക്കുക എന്നാണ്‌ പറയുക എല്ലാ കന്നുകളേയും ഉഴാന്‍ പാടത്തിറക്കും. അന്നേദിവസം സദ്യയുമുണ്ടാകും.

ചിറ്റാനി, ചീര, വെളുത്ത വട്ടന്‍, ചുവന്ന വട്ടന്‍, തവളക്കണ്ണന്‍, നവര തുടങ്ങിയവയായിരുന്നു അക്കാലത്തെ വിത്തുകള്‍. ജലദൗര്‍ലഭ്യമുള്ള കുന്നിന്‍ പുറങ്ങളിലെ നിരപ്പിലെ അരിമോടഌം, കുട്ടമോടഌം, വിളവിറക്കും. മരങ്ങളുടെ തണല്‍ പ്രദേശത്താണെങ്കില്‍ (കനാല്‍) ചെന്നെല്ല്‌ എന്ന വിത്തുണ്ട്‌.

ജൈവകൃഷിയായിരുന്നു ഉണ്ടായിരുന്നത്‌. കീടങ്ങളെ തുരത്താന്‍ ഫലപ്രദമായ നാടന്‍ സംവിധാനങ്ങളുണ്ടായിരുന്നു. ചാഴിശല്ല്യം ഒഴിവാക്കാന്‍ തുണിവല ഉപയോഗിച്ച്‌ ദിവസവും രണ്ട്‌ നേരം നെല്‍ച്ചെടിക്കുമേല്‍ വീശും ഇതിന്‌ ചാഴിയാട്ടുക എന്നു പറയും. ഓലപ്പുഴുവാണെങ്കില്‍ മുറം കൊണ്ട്‌ വീശണം. ഓലചുരുട്ടിപ്പുഴുവിനെ നശിപ്പിക്കാന്‍ മുള്ളുകൊണ്ട് വലിക്കും. എലികളെ തുരത്താന്‍ വരമ്പില്‍ തീയിടും വരണ്ട കണ്ടങ്ങളില്‍ എലിമടകള്‍ കുഴിച്ചാല്‍ പറയോളെ നെല്ല്‌ കിട്ടിയിരുന്നുവത്ര.

മണ്ണറിഞ്ഞുള്ള കൃഷിയായിരുന്നു അന്ന്‌ കൂടല്ലൂരില്‍. ഏലോഫീസ്‌ വന്നത്‌ മാറ്റത്തിനു വഴിവെ ച്ചു. തൈനാന്‍ – 3 എന്ന ഇടവിളനെല്ലും ഐ ആര്‍ 8, ജയ, 812, കള്‍ച്ചര്‍, തുടങ്ങിയ വിത്തുകളും ചെയ്യാന്‍ തുടങ്ങി. രാസവള പ്രയോഗവും കീടനാശിനി പ്രയോഗവും തുടങ്ങി. ജപ്പാന്‍ നാട്‌ എന്ന പേരില്‍ നെല്‍കൃഷി രീതിയിലെ പരീക്ഷണങ്ങളും നടത്തി. ഭൂപരിഷകരണ നിയമം വന്നത്‌ കര്‍ഷകര്‍ക്ക്‌ അഌഗ്രഹമായി.

നെല്ല്‌ കഴിഞ്ഞാല്‍ പാടങ്ങളില്‍ എള്ള്‌, കൊഴിഞ്ഞില്‍ എന്നിവ വിതയ്‌ക്കും. പച്ചില വളമാവുന്നതിനൊപ്പം എള്ള്‌ ലാഭമുള്ള വിളയും കര്‍ഷ കര്‍ക്ക്‌ നല്‍കി. പുതിയേടത്ത്‌ വീട്ടില്‍ അക്കാലത്ത്‌ എള്ള്‌ ആട്ടുന്ന മരച്ചക്ക്‌ ഉണ്ടായിരുന്നു. മുത്തുവിളയും കുന്നത്ത്‌ കൊപ്ര ആട്ടുന്ന വലിയ ചക്കും കാളകളെ വട്ടത്തില്‍ നടത്തിയാണ്‌ ചക്ക്‌ പ്രവര്‍ത്തിപ്പിച്ചിരുന്നത്‌.

കടല, മുതിര, ചാമ, രാഗി (മുത്താറി എന്നിവയായിരുന്നു മറ്റുകൃഷികള്‍ പറമ്പുകളില്‍ പൂള (കപ്പ) കൃഷി വ്യപകമായിരുന്നു. ചക്കരക്കിഴങ്ങ്‌ കൃഷിയുമുണ്ടായിരുന്നു. നേന്ത്ര വാഴക്കൃഷിയായിരുന്നു മറ്റൊരു പ്രധാന രംഗം. പുഴയുടെ കരകളിലായിരുന്നു ഇത്‌. പുഴയില്‍ കായ്‌ക്കറി കൃഷി(പച്ചക്കറി)യുണ്ടായിരുന്നു.

കര്‍ഷകോത്സവമായി കാളപൂട്ട്‌, പോത്ത്‌പൂട്ട്‌ മത്സരങ്ങള്‍ നടന്നു. ഇറിഗേഷന്‍ പമ്പ്‌ ഹൗസ്‌ വരു മ്പോള്‍ 500 ഏക്കറാണ്‌ കൃഷിഭൂമിയുടെ കണക്ക്‌. എന്നാല്‍ ഇന്ന്‌ അത്‌ ഇരുന്നൂറേക്കറില്‍ താഴെയാണ്‌ കൃഷിചെയ്യുന്നതോ നാമമാത്രമായ സ്ഥലത്തും (വിവരങ്ങള്‍ പറഞ്ഞുതന്നത്‌ പി.കെ. അബ്‌ദുള്‍ഖാദര്‍)