വാഴക്കാവ് പ്രതിഷ്ഠാദിനാഘോഷം എം.ടി. ഉദ്ഘാടനം ചെയ്യും
കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മൂന്ന് ദിവസങ്ങളിലായി നടക്കും. 28ന് വൈകീട്ട് ആഘോഷച്ചടങ്ങുകള്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. അച്യുതന്‍ കൂടല്ലൂര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. തന്ത്രി കല്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസവും പ്രത്യേകപൂജകള്‍ നടക്കും. 27ന് വൈകീട്ട് ശുദ്ധിക്രിയകള്‍, 28ന് ഉദയാസ്തമനപൂജ, രാത്രി കൊടിക്കുന്ന് ഭഗവതിക്ക് കളംപാട്ട്, രാധാകൃഷ്ണാജിയുടെ ഭക്തിഗാനങ്ങള്‍ എന്നിവ നടക്കും. മാര്‍ച്ച് 1ന് ഉദയാസ്തമനപൂജ, രാത്രി കളംപാട്ട്, നൃത്തപരിപാടികള്‍ എന്നിവ നടക്കും. മാര്‍ച്ച് 2ന് പ്രത്യേകപൂജകള്‍, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, 2ന് പഴയ ഗുരുതിപറമ്പില്‍നിന്നും എഴുന്നള്ളിപ്പ്, ആഘോഷ വരവുകള്‍ എന്നിവയുണ്ടാകും. രാത്രി തായമ്പക, കളംപാട്ട്, രാത്രി താലം എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും.
Recent Comments