കൂടല്ലൂരിലെ പക്ഷികള്‍

കൂടല്ലൂർ ഗവ. സ്കൂളിൽ അധ്യാപകനായ വിഷ്ണു പ്രസാദിന്റെ ബ്ലോഗിൽ നിന്നും..

കഴിഞ്ഞ മാസം ഞാനും രാമകൃഷ്ണന്‍ മാഷും എന്റെ ചങ്ങാതി മെഹബൂബും കൂടി കൂടല്ലൂരിലെ പക്ഷികളുടെ ഒരു സര്‍വേ നടത്തി. എനിക്ക് ഏതാനും പക്ഷികളെ മാത്രമേ തിരിച്ചറിയൂ. മെഹബൂബിന് അത്രയും അറിയില്ല.രാമകൃഷ്ണന്‍ മാഷാണ് പക്ഷികളുടെ പേരൊക്കെ പറഞ്ഞുതന്നത്. അദ്ദേഹം തന്റെ വിലപ്പെട്ട സമയം ഇതിനുവേണ്ടി ചെലവഴിച്ചു. ഒരു ദിവസം മുഴുവന്‍ പുഴയിലും കുന്നത്തും ചുറ്റി നടന്നു. പക്ഷിപ്പേരുകള്‍ മാത്രം (മലയാളം )ഇപ്പോള്‍ ഇവിടെ കൊടുക്കുന്നു. മറ്റു വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് ഇവിടെ എഡിറ്റ് ചെയ്ത് ചേര്‍ക്കാമെന്ന് കരുതുന്നു. 43 പക്ഷികളെ അന്ന് കണ്ടു.

പക്ഷിപ്പേരുകള്‍(മലയാളം)

  • മഞ്ഞത്തേന്‍ കിളി
  • മണ്ണാത്തിപ്പുള്ള്
  • ഇത്തിക്കണ്ണിക്കുരുവി
  • പൂത്താങ്കീരി
  • ഇളം പച്ചപ്പൊടിക്കുരുവി
  • ഓലേഞ്ഞാലി
  • കരിയിലക്കിളി
  • ഉപ്പന്‍
  • ബലിക്കാക്ക
  • കുയില്‍
  • കരുവാരക്കുരു
  • കുട്ടുറവന്‍
  • കൃഷ്ണപ്പരുന്ത്
  • നീര്‍ക്കാട
  • കുളക്കൊക്ക്
  • ആള
  • കരിന്തൊപ്പി
  • നീര്‍കാക്ക
  • ചെറുമുണ്ടി
  • കടല്‍കാക്ക
  • ചെന്തലയന്‍
  • വേലിതത്ത
  • പനങ്കൂളന്‍
  • നാട്ടുവേലിതത്ത
  • പേക്കുയില്‍
  • ആനറാഞ്ചി
  • അരിപ്രാവ്
  • കാടുമുഴക്കി
  • അയോറ
  • അസുരത്താന്‍
  • കൊക്കന്‍ തേങ്കിളി
  • കാവതികാക്ക
  • ഈറ്റപ്പുളപ്പന്‍
  • ഷിക്ര
  • ചുട്ടിപ്പരുന്ത്
  • മഞ്ഞക്കറുപ്പന്‍
  • മാടത്ത
  • വയല്‍ക്കോതി
  • കാലിമുണ്ടി
  • ബുള്‍ബുള്‍
  • ലളിതകാക്ക
  • കിന്നരിമൈന
  • ഇന്ത്യന്‍ മഞ്ഞക്കിളി
  • നാട്ടു മരംകൊത്തി
  • മയില്‍(സര്‍വേ ദിവസം കണ്ടതല്ല,ഇവിടെയുണ്ട്.)

ഉറവിടം: കുടല്ലൂർ ഗവ. സ്കൂളിൽ അധ്യാപകനായ വിഷ്ണു പ്രസാദിന്റെ ബ്ലോഗിൽ നിന്നും – വിഷ്ണു പ്രസാദ്

You may also like...

Leave a Reply

Your email address will not be published. Required fields are marked *