ഒരു മത്സ്യത്തൊഴിലാളിയുടെ ഓര്‍മ്മകള്‍

ഞാന്‍ ഒരു മത്സ്യത്തൊഴിലാളി ആണ്‌. ഞാന്‍ 12-ആം വയസ്സില്‍ ചൂണ്ട ഇട്ട്‌ മീന്‍ പിടിക്കാന്‍ തുടങ്ങിയതാണ്‌. ഇപ്പോഴും എന്റെ തൊഴില്‍ മീന്‍ പിടുത്തം തന്നെയാണ്‌. പണ്ട്‌ കാലങ്ങളിലെല്ലാം പലപല മീഌകള്‍ കിട്ടിയിരുന്നു. ഇപ്പോള്‍ അവയില്‍ ചിലതെല്ലാം കുറവാണ്‌. പണ്ട്‌ കാലങ്ങളില്‍ പാടത്തും കുളങ്ങളിലും കണ്ട്‌ വന്നിരുന്ന മുസു, കടു, പൊരിക്ക്‌, പൂവാല്‍ചൂട്ടി എന്നിങ്ങനെയുള്ള ഒരു മീന്‍പോലും ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ കണ്ണന്‍, പരല്‍ എന്നീ മീഌകളേ പാടത്തും കുളത്തിലും ഉള്ളൂ.

ഇപ്പോള്‍ ഞങ്ങള്‍ ഭാരതപ്പുഴയില്‍ ആണ്‌ മത്സ്യം പിടിക്കുന്നത്‌. ഭാരതപ്പുഴയില്‍ ചെറുതും വലുതും ആയ പല മത്സ്യങ്ങളും ഉണ്ട്‌. അതിന്‌ പല പല പേരുകളാണ്‌ പറയപ്പെ ടുന്നത്‌. നാട്ടില്‍ പറയുന്ന പേര്‌ താഴെ കൊടുക്കുന്നു

ഏറ്റവും വലിയ മീന്‍ പെട്ടന്‍, നീളന്‍, കുയില്‍, വാള, എളമീന്‍, നരിമീന്‍, പരല്‍, കെഞ്ചി, തൊണ്ണ,കരിമീന്‍, ചെമ്പല്ലി തുടങ്ങിയ പല മത്സ്യങ്ങളും കിട്ടാറുണ്ട്‌. ഇതില്‍ കുറച്ച്‌ മത്സ്യങ്ങള്‍ കടല്‍ മത്സ്യങ്ങള്‍ ആകുന്നു. ഇവറ്റകളെ ഓരോരോ അവസരത്തിലാണ്‌ കിട്ടുക. അതിനെ പിടിക്കുവാനായി പല ജാതിയിലുള്ള വലകള്‍ വേണം. ചിലപ്പോള്‍ ഞങ്ങള്‍ ആറോ എട്ടോ കൂടിയിട്ടാണ്‌ മീന്‍ പിടിക്കുക.

മീന്‍ പിടിക്കു മ്പോള്‍ എനിക്ക്‌ പല അഌഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഒരിക്കല്‍ മീന്‍പിടിക്കുമ്പോള്‍ പുഴയില്‍ നിന്ന്‌ രാത്രി എന്നെ പാമ്പ്‌ കടിച്ചു. ഞാന്‍ പത്ത്‌ ദിവസത്തോളം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലായിരുന്നു. ഞാന്‍ മീന്‍ പിടിക്കുമ്പോള്‍ രണ്ട്‌ സ്‌തീകളെയും ഒരു കുട്ടിയേയും വെള്ള ത്തില്‍ ഒലിച്ചുപോകുമ്പോള്‍ രക്ഷിച്ചിട്ടു ണ്ട്‌ ഒരിക്കല്‍ ഞാന്‍ വെള്ളത്തിന്റെ അടിയി ല്‍ മീന്‍ പിടിക്കുമ്പോള്‍ എന്റെ കൈ മരത്തിന്റെ പൊത്തില്‍ കുടുങ്ങിയിട്ടുണ്ട്‌. ഞാന്‍ അതില്‍ നിന്ന്‌ രക്ഷΠെട്ടു. ഇΠാേള്‍ കുറച്ച്‌ കാലമായി പുഴയില്‍ മത്സ്യം പിടിക്കാന്‍ പോകുമ്പോള്‍ പല പല കാരണങ്ങളാല്‍ പേടിതോന്നാറുണ്ട്‌. അതില്‍ ചിലത്‌ ഇവിടെ എഴുതാം. 1 രാത്രികാലങ്ങളില്‍ കുടിയΣാരുടെ ശല്യം വല്ലാതെപുഴയിലുണ്ട്‌. 2 പുഴ ആകെ കാടാകുന്നു. പിന്നെ ചില സ്ഥലങ്ങളില്‍ മണല്‍തൊഴിലാളികള്‍ പുഴ കൈവശം വെച്ചിരിക്കുകയാണ്‌ ഞങ്ങള്‍ മീന്‍ പിടി ക്കാന്‍ ചെന്നാല്‍ അവര്‍ ഗുണ്ടായിസം കാട്ടി ഞങ്ങളെ മീന്‍ പിടിക്കാന്‍ അയക്കാറില്ല. അവര്‍ പുഴയിലെ കുണ്ടുകൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പെന്ത, മരം, ചΠ്‌, ചവര്‍ സ്വരൂപിച്ച്‌ അവിടെ വളഞ്ഞ്‌ ഇട്ട്‌ (അതിന്‌ ഒളി ഇടുക എന്നാണ്‌ പേര്‌ പറയു ക അവിടെ മത്സ്യം പിടിക്കാന്‍ അയ ക്കാറില്ല പിന്നെ ചിലര്‍ തോട്ട, നഞ്ഞി എന്ന വിഷങ്ങളും ഉപയോഗിച്ച്‌ മത്സ്യങ്ങളെ നശിΠിക്കാറുണ്ട്‌ അവരോട്‌ എതിര്‍ത്താല്‍ അവര്‍ ഗുണ്ടായിസം കാട്ടാറുണ്ട ്‌.ഇΠാേള്‍ പുഴയില്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌ പുഴ ഒന്നാമത്‌ കാടാണ്‌ പിന്നെ കള്ളുകുടിയന്‍മാര്‍ കുΠി പുഴയില്‍ തച്ച്‌പൊട്ടിച്ച്‌ കളയും. എന്റെ ഒരു കൂട്ടുകാരന്റെ കാലില്‍ കുΠി ച്ചില്ല്‌ കയറി ആറ്‌ തുന്നേറ്റു പലΠാേഴും ഞങ്ങള്‍ എല്ലാവര്‍ക്കും കുΠിച്ചില്ല്‌ കാലില്‍ തറക്കാറുണ്ട്‌ ഞങ്ങള്‍ കുറെപേര്‍ക്ക്‌ മത്സ്യം പിടിക്കാന്‍ കാര്‍ഡ്‌ ഉള്ളവര്‍ ആകുന്നു ഞങ്ങളുടെ കുടും ജീവിതം മീന്‍ പിടിച്ച്‌ കഴിയുകയാണ്‌. ഇനിയും എഴുതുകയാണെങ്കില്‍ പല അഌഭവങ്ങളും എഴുതാഌണ്ട.

You may also like...

Leave a Reply

Your email address will not be published. Required fields are marked *