ഡോ. ഇ. ശ്രീധരൻ കൂട്ടക്കടവ് റഗുലേറ്റർ സന്ദർശിച്ചു

ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ പുഴ പുനർജീവന പ്രവർത്തനത്തിന്റെ ഭാഗമായി മെട്രോമാൻ ഡോ.ഇ.ശ്രീധരൻ കൂട്ടക്കടവ് റഗുലേറ്റർ സന്ദർശിച്ചു. വെള്ളിയാങ്കല്ല് റഗുലേറ്റർ യഥാസമയം തുറക്കാൻ കഴിയാത്തതുമൂലം തൃത്താലയിലും പട്ടാമ്പിയിലും ഉണ്ടായ മനുഷ്യനിർമ്മിത പ്രളയത്തിന്റെ പാശ്ചാത്തലത്തിൽ ഭാരതപ്പുഴയിൽ ഇനിയൊരു പ്രളയം ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ രൂപപ്പെടുത്താനായിരുന്നു ഷട്ടറുകൾ സ്ഥാപിക്കും മുന്നെയുള്ള കൂട്ടക്കടവ് സന്ദർശനം.

ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ഉടൻ സർക്കാരിലേക്കു സമർപ്പിക്കും. കൂട്ടക്കടവ് റഗുലേറ്റർ അസി. എഞ്ചിനിയർ രാജ രാജേന്ദ്രനോട് അദ്ദേഹം പദ്ധതിയുടെ സാങ്കേതിക കാര്യങ്ങളും കഴിഞ്ഞ പ്രളയത്തിൽ ഉയർന്ന ജലനിരപ്പിനെക്കുറിച്ചും ചോദിച്ചറിഞ്ഞു.

തൂതപ്പുഴ ഭാരതപ്പുഴയിൽ ചേരുന്ന കരുവന്നൂർ റെയിൽ പാലത്തിന്റെ 300 മീറ്റർ താഴെയാണ് 19 സ്പാനുകളുള്ള കൂട്ടക്കടവ് റഗുലേറ്റർ. കൂട്ടക്കടവിന്റെ 4 കി.മി.മുകളിലാണ് വെള്ളിയാങ്കല്ല്.

കൂടല്ലർ ഭാഗത്ത് പുഴയിൽ നിന്ന് വെള്ളം റോഡിലേക്കു കയറാതിരിക്കാൻ ഭാരതപ്പുഴയുടെ തെക്കേക്കരയിൽ നിർമ്മിച്ച എട്ട് കൂപ്പുകൾ റഗുലേറ്ററിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കിയതാണ് കഴിഞ്ഞ രണ്ടു വർഷത്തെയും പ്രളയ കാരണം എന്നാണ് പരിസരവാസികൾ പരാതിപ്പെടുന്നത്.

അതേ സമയം ഭാരതപ്പുഴയിൽ നിന്നും മറുകരയിലെ റെയിൽവേ ലൈനിൽ വെള്ളം കയറാതിരിക്കാൻ വടക്കേക്കരയിൽ നിർമ്മിച്ച കൂപ്പുകൾ താൻ റെയിവേ ഡിവിഷണൽ എൻജിനീയർ ആയിരുന്ന കാലത്ത് നിർമിച്ചതാണെന്ന് ഡോ.ശ്രീധരൻ ഒർത്തെടുത്തു.

ഡോ.രാജൻ ചുങ്കത്ത്, അഡ്വ.രാജേഷ് വെങ്ങാലിൽ, സജിത്ത് പണിക്കർ എന്നിവർ ഡോ.ശ്രീധരനോടൊപ്പം ഉണ്ടായിരുന്നു.

News Courtney – Media Pallar Facebook Page

You may also like...

Leave a Reply

Your email address will not be published. Required fields are marked *