അച്ചുതൻ കൂടല്ലൂരിനു കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് സമ്മാനിച്ചു

Achuthan Kudallur - Kerala Lalitha Kala Academy Fellowship

കൂടല്ലൂരിന്റെ പ്രിയപ്പെട്ട കലാകാരൻ ശ്രീ. അച്ചുതൻ കൂടല്ലൂർ, ശില്പിയും ചിത്രകാരനുമായ വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവര്‍ക്ക് കേരള ലളിതകലാ അക്കാദമിയുടെ 2016-2017 വർഷത്തെ ഫെലോഷിപ്പ് എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലൻ നല്കി.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അദ്ധ്യക്ഷനായിരുന്നു. കെ.വി.തോമസ് എംപി, എംഎല്‍എമാരായ എം സ്വരാജ്, ഹൈബി ഈഡന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വൈസ്ചെയര്‍മാന്‍ നേമം പുഷ്പരാജ്, നിര്‍വാഹകസമിതിയംഗം കവിതാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *