സ്കൂളുണ്ട്; പതുക്കെ പോവുക: കൂടല്ലൂരിൽ സ്പീഡ് ബ്രേക്കർ
തൃത്താല ∙ കൂടല്ലൂർ ഗവ. ഹൈസ്കൂളിനു സമീപം സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.ടി.ഗീത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ആരിഫ് നാലകത്ത്, പ്രധാന അധ്യാപിക ശകുന്തള, എം.വി.ഖാലിദ്, പ്രീത, സുജാത എന്നിവർ പ്രസംഗിച്ചു. സ്കൂളിനു മുന്നിലുള്ള റോഡിൽ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വേഗ നിയന്ത്രണ സംവിധാനം സ്ഥാപിച്ചത്.
Recent Comments