തൃത്താല – കൂട്ടക്കടവ് റെഗുലേറ്റർ പ്രശ്നങ്ങൾ ഉന്നയിച്ചു
നിയമസഭയുടെ ജലവിഭവവുമായി ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയിൽ തൃത്താല – കൂട്ടക്കടവ് റെഗുലേറ്റർ പ്രശ്നങ്ങൾ ഉന്നയിച്ചതായി വി ടി ബൽറാം എം.എൽ.എ യുടെ ഫേസ്ബുക് പോസ്റ്റ് :
നിയമസഭയുടെ ജലവിഭവവുമായി ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയുടെ ഇന്ന് നടന്ന യോഗത്തിൽ തൃത്താലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ ഉന്നയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പ് സെക്രട്ടറിയും ചീഫ് എഞ്ചിനീയർമാരടങ്ങുന്ന പ്രമുഖ ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്തിരുന്നു. വെള്ളിയാങ്കല്ലിലെ കേടുപാടുകൾ പരിഹരിക്കാനും നിർമ്മാണത്തിലിരിക്കുന്ന കൂട്ടക്കടവ് റഗുലേറ്ററിന് പാർശ്വഭിത്തിയും അപ്രോച്ച് റോഡും നിർമ്മിക്കാനുമൊക്കെ കോടിക്കണക്കിന് രൂപയാണ് ആവശ്യമായി വരുക. സർക്കാരിന്റെ പ്രത്യേക ഇടപെടൽ ഉണ്ടായാൽ മാത്രമേ ഇത് സാധ്യമാകൂ. ഫണ്ട് ലഭ്യമാക്കുന്നതിന് ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും പ്രത്യേക താത്പര്യം എടുക്കേണ്ടതുണ്ട്. കാര്യങ്ങൾ വകുപ്പ് മന്ത്രി അടക്കമുള്ള മുഴുവനാളുകൾക്കും ബോധ്യപ്പെട്ടതിനാൽ ഇക്കാര്യത്തിൽ ഉചിതമായ തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അസി.എഞ്ചിനീയറുടെ ഓഫീസ് ചമ്രവട്ടത്തു നിന്ന് വെള്ളിയാങ്കല്ലിലേക്ക് മാറ്റുന്നതിനായി ചീഫ് എഞ്ചിനീയർ തലത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു. സർക്കാരിന്റെ ഔപചാരികമായ അനുമതിക്ക് കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് ഓഫീസ് പ്രവർത്തനമാരംഭിക്കാൻ യോഗത്തിൽ ധാരണയായി.
Recent Comments