നോട്ട് നിരോധനത്തെ തുഗ്ളക്കിന്‍റെ പരിഷ്ക്കാരത്തോട് ഉപമിച്ച് എം.ടി

MT Kudallur

തിരൂര്‍: നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തിന്‍െറ താളം തെറ്റിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്തെന്ന് എം.ടി. വാസുദേവന്‍ നായര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ പുസ്തകത്തിന്‍െറ പ്രകാശനം തുഞ്ചന്‍ പറമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്‍റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്ന് എംടി ചൂണ്ടിക്കാട്ടി.

ഡിജിറ്റലൈസേഷന്‍ വേണ്ടതാണെങ്കിലും അതിലത്തൊന്‍ ഏറെ പ്രയാസമുണ്ട്. ഈ പരിഷ്കരണത്തിന് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എങ്ങനെ നിലനില്‍ക്കാന്‍ കഴിയും എന്നാലോചിക്കണം. നാണയ വ്യവസ്ഥയുപയോഗിച്ച് കളിച്ച രാജ്യങ്ങളിലൊക്കെ സാമ്പത്തികനില അപകടത്തിലായ ചരിത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ തോമസ് ഐസക്കിന്‍െറ പുസ്തകം കാലോചിതമാണെന്നും എം.ടി പറഞ്ഞു.

സംസ്കൃത സര്‍വകലാശാല അസോസിയേറ്റ് പ്രഫ. കെ.ടി. ഷംസാദ് ഹുസൈന്‍ പുസ്തകത്തിന്‍െറ കോപ്പി ഏറ്റുവാങ്ങി. ഒരു ശതമാനം കള്ളപ്പണക്കാരെ പിടിക്കാന്‍ രാജ്യത്തിന്‍െറ 86 ശതമാനം സമ്പത്ത് ഒറ്റയടിക്ക് ഊറ്റിയെടുത്ത നടപടിമൂലം പിടിയിലായത് 99 ശതമാനം വരുന്ന സാധാരണക്കാരാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. അമേരിക്കയില്‍ കറന്‍സിയുടെ 30 ശതമാനം മരവിപ്പിച്ചപ്പോഴേക്കും സാമ്പത്തികനില പാടെ തകര്‍ന്ന അനുഭവമാണുണ്ടായത്.

കള്ളപ്പണം ലക്ഷ്യമിട്ട് നടപ്പാക്കിയ ഈ പരിഷ്കാരം ലക്ഷ്യത്തിലത്തെിയില്ളെന്ന് മാത്രമല്ല, ഈ വര്‍ഷവും അടുത്തവര്‍ഷവുമായി മൂന്നുലക്ഷം കോടിയുടെ ദേശീയനഷ്ടം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ നാജിറ അഷ്റഫ്, കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി.എം. വാര്യര്‍, പ്രസാദ് എന്നിവര്‍ സംസാരിച്ചു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *