മമ്മൂട്ടി ആയുര്‍വേദ വ്യവസായരംഗത്തേക്ക്

Mammootty Pathanjali
കൊച്ചി: നടന്‍ മമ്മൂട്ടി ആയുര്‍വേദ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ വ്യവസായ രംഗത്തേക്ക് കടക്കുന്നു. കുറ്റിപ്പുറത്തെ പതഞ്ജലി ഹെര്‍ബല്‍ എക്‌സ്ട്രാക്റ്റ്‌സ് എന്ന കമ്പനിയുടെ ഓഹരി പങ്കാളിത്തമെടുത്തു കൊണ്ടാണ് മമ്മൂട്ടി പുതിയ രംഗത്തേക്ക് ചുവടുവച്ചത്. ആയുര്‍വേദത്തിന്റെ പാരമ്പര്യത്തെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മമ്മൂട്ടി പറയുന്നു.

പനമ്പിള്ളി നഗറില്‍ വിതരണകേന്ദ്രവും ഓണ്‍ലൈന്‍ സ്റ്റോറും കമ്പനി ആദ്യം തുറക്കും. കോഴിക്കോടും ഔട്ട്‌ലെറ്റ് ആരംഭിക്കുന്നുണ്ട്. ചെന്നൈ, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളിലേക്കും പിന്നീട് കടക്കും. പനമ്പിള്ളിനഗറിലെ വില്പനകേന്ദ്രം ഞായറാഴ്ച 10.30ന് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

അഗ്‌നിജിത്ത് എന്ന ഉത്പന്നമാണ് മമ്മൂട്ടിയെ പതഞ്ജലിയുമായി അടുപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റവര്‍ക്കുള്ള ഔഷധമാണിത്. അഗ്‌നിജിത്തിനെപ്പറ്റി നേരത്തെ അറിവുണ്ടായിരുന്ന മമ്മൂട്ടി ഷൂട്ടിങിനിടെ പെട്രോള്‍ ബോംബു പൊട്ടി പൊള്ളലേറ്റ ചില യൂണിറ്റംഗങ്ങളുടെ ചികിത്സയ്ക്കായി പതഞ്ജലി ഡയറക്ടര്‍ ജ്യോതിഷ്‌ കുമാറുമായി ബന്ധപ്പെട്ടു. 21 ദിവസത്തെ ചികിത്സകൊണ്ട് പൊള്ളലേറ്റവര്‍ സുഖം പ്രാപിച്ചു. തുടര്‍ന്നാണ് മമ്മൂട്ടി കമ്പനിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നത്.

ആയുര്‍വേദ ചികിത്സയില്‍ നിപുണനായ ഡോ. സി. പി. പരമേശ്വരന്‍ നായരാണ് 1995 കുറ്റിപ്പുറത്ത് പതഞ്ജലി സെന്‍റര്‍ സ്ഥാപിച്ചത്. അഗ്‌നിജിത്ത് ബാച്ചിന് പുറമെ കദംബിനി ഹെയര്‍ ഓയില്‍, കാശ്മീരി സ്‌കിന്‍ കെയര്‍ ഓയില്‍, മനസ്വിനി ഓയില്‍ തുടങ്ങിയവയാണ് പതഞ്ജലിയുടെ പ്രധാന ഉല്‍പന്നങ്ങള്‍.

പതഞ്ജലി

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *