കൂട്ടക്കടവ് റെഗുലേറ്റർ – നാൾവഴികളിലൂടെ..

നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. കൂട്ടക്കടവ് റെഗുലേറ്ററിന്റെ വരവാണ് പ്രദേശത്തെ ഗ്രാമങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്നത്..

കൂടല്ലൂർ കൂട്ടക്കടവിൽ തടയണ എന്ന സ്വപ്നം റെഗുലേറ്ററായി പരിണമിച്ചു യാഥാര്‍ത്ഥ്യത്തിലേക്കെത്തുമ്പോൾ നാളിതു വരെ പദ്ധധിയുമായി ബന്ധപ്പെട്ടു വന്ന വാർത്തകളിലൂടെ ഒരെത്തി നോട്ടം…

 

Kudallur Koottakkadavu regulator Inauguration by Chief Minister Oommen Chandi 0

കൂട്ടക്കടവ്‌ റെഗുലേറ്റർ – മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ചെയ്തു

കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ്‌ റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി നിർവ്വഹിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത്…

 


Koottakkadavu Thadayana

കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണോദ്ഘാടനം മാര്‍ച്ച് നാലിന്

കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാര്‍ത്ഥ്യത്തിലേക്ക്.. നബാര്‍ഡില്‍ നിന്നുള്ള അമ്പതു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ മാര്‍ച്ച് നാല്, വെള്ളിയാഴ്ച്ച  കാലത്ത് 11:30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർമ്മാണോദ്ഘാടനം നടത്തും.


MT about Puzha

കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു

ആനക്കര : ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം. ആനക്കര കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു. നബാഡ് സഹായത്തോടെ 50കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ഇതിന്റെ നിര്‍മാണം…


Kudallur Regulator

കൂട്ടക്കടവില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍

ആനക്കര: നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി….


VT Balram clears on Kudallur Regulator

തടയണയല്ല, കൂട്ടക്കടവിൽ വരാൻ പോകുന്നത്‌ റഗുലേറ്റർ : വി.ടി. ബൽറാം

കൂട്ടക്കടവിൽ വരാൻ പോകുന്നത്‌ റഗുലേറ്റർ പദ്ധതിയാണെന്നു വി.ടി. ബൽറാം എം.എൽ.എ. വിശദീകരണം നൽകി. കൂട്ടക്കടവ് കൂടല്ലൂരിൽ തടയണ പദ്ധതി അപ്രായോഗികമാണെന്നാണു വി.ടി. ബൽറാം അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എം…


VT Balram at Kudallur

കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും

ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍…


VT Balram - Status on Kankappuzha

കൂടല്ലൂർ കൂട്ടക്കടവിൽ പ്രഖ്യാപിച്ച തടയണ പദ്ധതി ഇനി കാങ്കപ്പുഴയിൽ

ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂരില്‍ നിന്നും ഈ പദ്ധതി ഒഴുകി കുമ്പിടിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിനിൽക്കുന്നു…


Regulator - Kudallur

കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണം – കര്‍ഷകസംഘം

കൂറ്റനാട്:കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണമെന്ന് കറുകപൂത്തൂരില്‍ നടന്ന കര്‍ഷകസംഘം തൃത്താല ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.കെ. സുധകരന്‍ ഉദ്ഘാടനംചെയ്തു. എ. നാരായണന്‍ അധ്യക്ഷനായി. കെ.എ. ഷംസു, ടി.പി. ശിവശങ്കരന്‍, എ.വി. ഹംസത്തലി,…


VT Balram and Officials visit proposed Kudallur Koottakkadavu Regulator Site

2,000 ഏക്കര്‍ കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ റെഗുലേറ്റര്‍ വരുന്നു

പട്ടാമ്പി: പാലക്കാട്-മലപ്പുറം ജില്ലകളിലെ 2,000 ഏക്കര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് തൃത്താല, കൂടല്ലൂര്‍ പ്രദേശത്തെ കൂട്ടക്കടവില്‍ റെഗുലേറ്റര്‍ നിര്‍മിക്കാന്‍ പദ്ധതി. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമായ ഇവിടെ 20കോടി ചെലവിലാണ് റെഗുലേറ്റര്‍ നിര്‍മിക്കുക. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍…

You may also like...

Leave a Reply

Your email address will not be published. Required fields are marked *