തടയണയല്ല, കൂട്ടക്കടവിൽ വരാൻ പോകുന്നത് റഗുലേറ്റർ : വി.ടി. ബൽറാം
കൂട്ടക്കടവിൽ വരാൻ പോകുന്നത് റഗുലേറ്റർ പദ്ധതിയാണെന്നു വി.ടി. ബൽറാം എം.എൽ.എ. വിശദീകരണം നൽകി. കൂട്ടക്കടവ് കൂടല്ലൂരിൽ തടയണ പദ്ധതി അപ്രായോഗികമാണെന്നാണു വി.ടി. ബൽറാം അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
എം എൽ എക്ക് പറഞ്ഞത് വിഴുങ്ങേണ്ട ഒരാവശ്യവുമില്ല. കാള പെറ്റെന്ന് കേട്ട് കയറെടുത്ത നിബിലും സുധീറുമൊക്കെ ഇളിഭ്യരായതിനു ഞാനുത്തരവാദിയല്ല. ഞാനന്ന് കൃത്യമായി പറഞ്ഞത് “കൂട്ടക്കടവ് തടയണ” എന്ന പദ്ധതി അപ്രായോഗികമാണെന്നാണു. കാരണം കൂട്ടക്കടവ് തടയണ പദ്ധതിയുടെ പിതൃത്ത്വത്തേക്കുറിച്ച് ചർച്ച പോയപ്പോഴാണു അങ്ങനെ ആരും അവകാശവാദവും പറഞ്ഞ് വരേണ്ടതില്ല എന്ന് പറഞ്ഞത്. കഴിഞ്ഞ ഗവ. കാലം വരെ കൂട്ടക്കടവിൽ ഉദ്ദേശിക്കപ്പെട്ടിരുന്നത് കേവലം ഒരു തടയണ മാത്രമായിരുന്നു. എന്നാൽ നിർദ്ദേശത്തിനപ്പുറം അതിന്റെ പ്രായോഗികതയേക്കുറിച്ച് ഒരു പഠനമോ തുടർന്നടപടികളോ ഉണ്ടായില്ല. ഞാൻ എം എൽ എ ആയി വന്നതിനു ശേഷമാണു ഇക്കാര്യത്തേക്കുറിച്ച് ആധികാരികമായ പഠനം നടത്തിയതും അവിടെ ഒരു തടയണ എന്നത് പ്രായോഗികമേ അല്ല എന്ന് കണ്ടെത്തിയതും. അതിനുശേഷമാണു അവിടെ നിർമ്മിക്കുന്നുണ്ടെങ്കിൽ ഒരു റഗുലേറ്റർ തന്നെ വേണ്ടി വരും എന്ന് തീരുമാനിച്ചത്. അതായത് നാലോ അഞ്ചോ കോടി രൂപ മതിയാകുമായിരുന്ന സ്ഥാനത്ത് അമ്പത് കോടി വേണ്ടിവരുമെന്നർത്ഥം. അതിനു വേണ്ട ശ്രമത്തിലായിരുന്നു ഇതുവരെ. സന്തോഷപൂർവ്വം പറയട്ടെ ഈ വലിയ തുക നബാർഡ് സഹായത്തോടെ സർക്കാരിൽ നിന്ന് അനുവദിപ്പിക്കുന്ന കാര്യം വിജയത്തോടടുക്കുകയാണു. ഔദ്യോഗിക തീരുമാനം അധികം വൈകാതെ പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ കൂട്ടക്കടവ് തടയണ അപ്രായോഗികമാണു, കൂട്ടക്കടവ് റഗുലേറ്റർ എന്ന പദ്ധതിയാണു വരാൻ പോകുന്നത്. ഈ സർക്കാരിന്റെ കാലത്ത് മാത്രം വിഭാവനം ചെയ്ത പദ്ധതിയാണിത്. ഇതിന്റെ ഫണ്ട് അനുവദിക്കുന്നതും പണി തുടങ്ങുന്നതും ഈ സർക്കാരിന്റെ കാലത്ത് തന്നെ ഉണ്ടാകും. ഇനി അതിന്റെ പിതൃത്ത്വം ഏറ്റെടുക്കാൻ ആരും കഷ്ടപ്പെടേണ്ടതില്ല.
– തൃത്താലപ്പെരുമയിൽ നിന്നും
Recent Comments