ആനക്കര, കൂടല്ലൂര്‍ ഗവ.സ്‌കൂളുകളെ ആദരിച്ചു

ആനക്കര: പാലക്കാട്ജില്ലയില്‍ പ്ലസ്ടു വിഭാഗം വിജയശതമാനത്തില്‍ ഒന്നാമതെത്തിയ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി, നൂറുശതമാനം വിജയംനേടിയ കൂടല്ലൂര്‍ ഹൈസ്‌കൂള്‍ എന്നീവിദ്യാലയങ്ങളെ ആനക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര പഞ്ചായത്ത്പ്രസിഡന്റ് എന്‍. കാര്‍ത്യായനി അധ്യക്ഷയായി. എല്‍.എസ്.എസ്., യു.എസ്.എസ്., എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ആനക്കര കൂടല്ലൂര്‍ സ്‌കൂളുകളില്‍നിന്ന് വിജയിച്ച 200 ഓളം കുട്ടികള്‍ക്ക് പഞ്ചായത്ത് ഉപഹാരം നല്‍കി. പഞ്ചായത്ത് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന തനത് ഡയറിയുടെ പ്രകാശനം നടന്നു.

കളരിപ്പയറ്റിന് സംസ്ഥാനഅവാര്‍ഡ് നേടിയ ഗിരീശന്‍ ഗുരുക്കളെ ആദരിച്ചു. സാഹിത്യകാരനായ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. തൃത്താല ബ്ലോക്ക്പ്രസിഡന്റ് എ.എം. അബ്ദുള്ളക്കുട്ടി, കമ്മുക്കുട്ടി എടത്തോള്‍, സാബിറ, നൂറുല്‍ അമീന്‍, ആര്‍.രാധ, എം.ടി.വത്സല, കെ. മുഹമ്മദ്, എം. ജയ, സി.പി. ശ്രീകണ്ഠന്‍, പി.എം. അസീസ്, സി.കെ. നാരായണന്‍നമ്പൂതിരി, കെ.പി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *