കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു
കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന്, ഭഗവതിവന്ദനത്തിനായി ഭക്തരെത്തി. തായമ്പകയുണ്ടായി. ഉച്ചയ്ക്ക് നിരവധി ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം അകമ്പടിയായി. തിറ, പൂതന്‍, കരിങ്കാളി, നാടന്‍വേഷങ്ങള്‍ തുടങ്ങിയവ ക്ഷേത്രത്തിലെത്തി. രാത്രി കലാപരിപാടികളും അരങ്ങേറി.
Recent Comments