കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും
ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍ ആരംഭിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
കുമ്പിടി കാങ്കപ്പുഴതടയണ കാങ്കപ്പുഴ െറഗുലേറ്റര്‍കംബ്രിഡ്ജിന്റെ േപ്രാജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന മുറയ്ക്ക് ഇതിന് കൂടുതല്‍ തുക വകയിരുത്തി നിര്‍മാണം ആരംഭിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റഗുലേറ്റര്‍കംബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നത് ഈ ജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. കൂട്ടക്കടവ് തടയണ പ്രദേശം മുതല്‍ കാങ്കപ്പുഴവരെ പ്രദേശമാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
നബാര്‍ഡ് ഉദ്യോഗസ്ഥരായ ഉമ്മന്‍ വര്‍ഗീസ്, സതീഷ്, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരായ മാനുവല്‍ മനോജ്, സി.വി. അശോകന്‍, ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബഷീര്‍, മെമ്പര്‍മാരായ കെ.മുഹമ്മദ്, പി.കെ.ബഷീര്‍ എന്നിവര്‍ക്കുപുറമെ ഒ.പി. ചന്ദ്രശേഖരന്‍, വിനോദ് കാങ്കത്ത്, ബാവ ഉമ്മത്തൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Recent Comments