ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി
ആനക്കര: സെയ്‌ഫ് കേരളയുടെ തുടര്‍പരിശോധനയുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രവീണനായരുടെ നിര്‍ദേശപ്രകാരം ആനക്കര പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി. കൂടല്ലൂരിലെ നിള, അപ്‌സര എന്നീ ഹോട്ടലുകള്‍ പൂട്ടാനും അമ്മ ഹോട്ടലിന് മുന്നറിയിപ്പ് നോട്ടീസും നല്‍കി. ആനക്കരയിലെ ബ്രദേഴ്‌സ് ഹോട്ടലും പൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ രീതിയില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്‌തതായിട്ടാണ് കണ്ടെത്തല്‍.എച്ച്.ഐ വേണുഗോപാല്‍, ജെ.എച്ച്.ഐമാരായ നിജിത്ത്, കമ്മുണ്ണി എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന.
Recent Comments