തൃത്താല – കൂടല്ലൂര്‍ റോഡില്‍ യാത്രാദുരിതം
തൃത്താല: തൃത്താലയില്‍നിന്ന് കൂടല്ലൂര്‍വരെയുള്ള വാഹനയാത്ര ദുരിതപൂര്‍ണമാവുന്നു. പട്ടിത്തറ ഭാഗത്തെ റോഡുതകര്‍ന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തൃത്താലഭാഗത്ത് റോഡിന്റെപണി തുടങ്ങിവെച്ചതും ഒപ്പം കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടലുമെല്ലാം കാരണം റോഡ് ചെളിനിറഞ്ഞു. ഇരുചക്രവാഹനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴപെയ്തതോടെയാണ് വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടിലായത്.
Recent Comments