കൂര്യായിക്കൂട്ടം
കൂടല്ലൂരിന്റ്റെ ഓൺലൈൻ സാന്നിധ്യമായി പുതിയൊരു കൂട്ടായ്മ കൂടി നിലവിൽ വന്നു. ‘കൂര്യായിക്കൂട്ടം’ എന്ന പേരിൽ ഫേസ്ബുക്കിൽ ആരംഭിച്ചിരിക്കുന്ന ഗ്രൂപ്പ് കൂടല്ലൂരിലെ ചില സുഹൃത്തുക്കൾ തുടങ്ങിവെച്ച വാട്സാപ്പ് കൂട്ടായ്മയുടെ തുടർച്ചയാണ്..
കൂടല്ലൂർ, മാറ്റങ്ങൾക്കനുസരിച്ച് മാറിയിട്ടും നഷ്ടപ്പെടാതെ സൂക്ഷിച്ച ഗ്രാമീണതയുടെ നിഷ്കളങ്കമായ സംസ്കാരം. കാത്തു സൂക്ഷിക്കാനേൽപ്പിച്ച പൂർവ്വികരുടെ പാത വിടാതെ പിന്തുടരുന്ന ന്യൂ ജനറേഷൻ. മലയാളത്തിന്റെ സുകൃതം എം ടി വാസുദേവൻ നായർ, കുടല്ലൂരിന്റെ സ്വകാര്യ അഹങ്കാരം അച്ചുതൻ കൂടല്ലൂർ, കുട്ടികളുടെ തോഴനായി കുട്ടിത്തം വിടാതെ പിരിഞ്ഞു പോയ വസീറലി, മരിച്ചപ്പോൾ എന്റെ നാഥൻ വിട്ട് പോയല്ലോ എന്ന് വിലപിച്ച ഗ്രമാത്തിന്റെ തന്റേടി എം.വി. കുഞ്ഞാൻ, ഓർമകളിൽ വിലപിക്കാൻ ബാക്കിയാക്കിയ പൂർവ്വികരുടെ നല്ല പ്രകൃതം. അമ്മയുടെ ചായക്കട, ശങ്കുണ്ണിയേട്ടന്റെ ചായക്കടയിലെ നാട്ടുവിശേഷങ്ങൾ, അറിവ് പകർന്ന് നിറഞ്ഞാടിയ അരുണോദയം വായനശാല,നാട്ടുകാരുടെ ശ്രമഫലമായി മദ്രസയിൽ പിച്ചവെച്ച് തുടങ്ങി ഇന്നു കാണുന്ന സ്കൂളായി രൂപാന്തരം പ്രാപിച്ച കൂടല്ലൂർ ഹൈസ്കൂൾ, ഒരു കുളിർക്കാറ്റ് പോലെ ഞങ്ങളെ തഴുകിത്തലോടിയ എ.ജെ. ബി. സ്കൂൾ. കായിക ഉന്നതങ്ങളിൽ ഞങ്ങളെ കൊണ്ടെത്തിച്ച അരുണ, ഭാവന, ഫിഫ ക്ലബുകൾ കൂടല്ലൂരിന്റ ഏറ്റവും വലിയ വിനോദ കേന്ദ്രം ശ്രീധർ തിയറ്റർ.ഞങ്ങളിലലിഞ്ഞ ഞങ്ങൾ തൊട്ടറിഞ്ഞ പ്രിയപ്പെട്ട നിളാ നദി. വിശാലമായ താണികുന്ന്. വേണ്ടതല്ലാം ഒരുക്കിവെച്ച കൂടല്ലൂരിന്റെ രൂപഭംഗിയിൽ അണിഞ്ഞൊരുങ്ങിയ കൂരായി കൂട്ടം.ഇനിയുമൊരു പാട് പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായി “കൂര്യായി ” എന്ന് പൂർവ്വികർ വിളിച്ചിരുന്ന കൂടല്ലൂർ.എല്ലാം നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനിടയിൽ അകാലത്തിൽ ഞങ്ങളെ വിട്ടു പോയ പ്രിയ കൂട്ടുകാരൻ ആർട്ടിസ്റ്റ് കുട്ടനേയും ഞങ്ങൾ സ്മരിക്കുന്നു.
എസ് കെ പൊറ്റക്കാടിന്റെ വാചകം കടമെടുത്താൽ.. കൂടല്ലൂരിന്റെ പുതിയ കാവൽക്കാരെ “കുര്യായിയുടെ പഴയ തിരുശേഷിപ്പുകൾ അന്വേഷിച്ചിറങ്ങിയ ഒരു കൂട്ടം പരദേശികളാണ് ഞങ്ങൾ..”
Recent Comments