കൂട്ടക്കടവ് റെഗുലേറ്റർ – മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ചെയ്തു
കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു.
കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത് കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഇതിനായി തുകയും വകയിരുത്തിയിരുന്നു. പക്ഷേ, ഈ ഭാഗത്ത് സ്ഥിരം തടയണ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെഗുലേറ്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് വന്നതോടെ ഭാരതപ്പുഴയുടെ താഴേക്ക് വെള്ളമെത്തുന്നില്ല. വേനല്‍ക്കാലത്ത് വെള്ളിയാങ്കല്ലിലെ ഷട്ടറുകള്‍ താഴ്ത്തിയാല്‍ താഴെപ്രദേശത്തെ കര്‍ഷകരുടെ കൃഷി അവതാളത്തിലാവുകയാണ്. കൂട്ടക്കടവില്‍ റെഗുലേറ്റര്‍ വരുന്നതോടെ പാലക്കാട്ജില്ലയിലെ പട്ടിത്തറ, ആനക്കര, പരുതൂര്‍, കപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് ആശ്വാസമാകും.
Photo – CK Sainudheen
Recent Comments