വസീറലി കൂടല്ലൂർ

Vaseerali Kudallur

 
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരൻ. അനേകം ബാലസാഹിത്യ കഥകളും പുസ്തകങ്ങളും രചിച്ച മലയാള സാഹിത്യലോകത്തെ കഥാ മാന്ത്രികനായിരുന്നു അദ്ദേഹം. പുസ്തകങ്ങളിലൂടെ ശിശുമനസിന്റെ വഴികളിലൂടെ സഞ്ചരിച്ച വസീറലി കുട്ടികളുടെ പ്രിയപ്പെട്ട കഥാമാമനായിരുന്നു. കുഞ്ഞുസ്വപ്നങ്ങളുടെ കാഥികൻ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു. 1987ൽ കോട്ടയം സഖിയുടെ അവാർഡും പുടവയിൽ പ്രസിദ്ധീകരിച്ച അരിമുല്ലപ്പൂക്കൾ എന്ന ബാല്യകാലസ്മരണക്ക് പ്രത്യേക പുരസ്‌കാരവും നേടിയിട്ടുണ്ട് .2014 ഏപ്രില് 17 ന് ഉംറ തീഥാനടനത്തിനിടെ ഹൃദയാഘാതം മൂലം മക്കയിൽ വെച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.