ജവഹര്‍ ബാല വേദിയുടെ നേതൃത്വത്തിൽ ജനകീയ ജൈവ പച്ചക്കറി
സമദ് റഹ് മാന്‍ കൂടല്ലൂര്‍
വടക്ക് മുറിയിലേ കുട്ടികള്‍ പഴമകള്‍ പൊടിതട്ടി പുതുമയിലാക്കുവാനുളള ശ്രമത്തിലാണ്… ടാബിലും മൊബൈലിലും ടെലിവിഷനു മുന്‍പിലും ഇരുന്ന് നേരം കളയാന്‍ അവര്‍ക്കറിയാഞ്ഞല്ല…. കൃഷിയേ നെഞ്ചോട് ചേര്‍ത്ത പൂര്വ്വീകരുടേ പാതയിലേക്ക് ഒരു തിരിച്ച് പോക്ക് നടത്തുന്നതിന്റെ ശ്രമത്തിലാണ് അവര്‍…
കൃഷി മുഖ്യ ഉപജീവനമാക്കിയിരുന്ന കൂടല്ലൂരിലേ ഗ്രാമീണര്‍…. പച്ചപ്പ് പടര്‍ത്താന്‍ പുഴ താണ്ടി അവര്‍ പരൂതുരിലേക്ക് തോണി കയറി…. നിറയേ പഴങ്ങളും കായ്ക്കറികളും ഇല വര്‍ഗ്ഗങ്ങളും ഫലമായി ലഭിച്ചിരുന്ന കാലഘട്ടം…. പട്ടാമ്പിയിലേയും തൃത്താലയിലേയും പച്ചക്കറി മാര്‍ക്കറ്റുകളിലേക്ക് നാട്ടു നന്മയുടേ ആ പോന്ന് കര കടന്നു ചെന്നു…
തമിഴന് കൊണ്ടു വരുന്ന സിമന്റുകള്‍ ലോഡിറങ്ങി കഴിഞ്ഞാല്‍ മണല്‍ നിറഞ്ഞായിരുന്നു ആ വാഹനങ്ങള്‍ അതിര്‍ത്തി കടന്നിരുന്നത്… അതിനാല്‍ തന്നേ.. നിറഞ്ഞൊഴുകിയിരുന്ന നിള ശോഷിച്ച് ചെറു കനാല്‍ വഴി പോലേ ആയോ…
പുഴയുടേ ഗതി മാറ്റം… എറ്റവും കൂടുതല്‍ കൃഷിയേ ബാധിച്ചിരുന്നു…
വെളളം നിറഞ്ഞ് കവിഞ്ഞൊഴുക്കിയ പമ്പ് ഹൗസ് ഇന്ന് നിര്‍ജ്ജീവമാണ് … അത് കൊണ്ട് തന്നേ ചിരി തൂകി നിന്നിരുന്ന നെല്മണികള് കാണാ കാഴ്ചകളാകുവാന് തുടങ്ങി….
ഇവിടേയാണ്..അന്യം നിന്ന് പോകുന്ന ഒരു സംസ്കാരത്തേ പുതുതലമുറക്ക് പകര്‍ത്തി കൊടുക്കുന്ന വടക്ക് മുറിയിലേ ജവഹര്‍ ബാല വേദി ശ്രദ്ധേയമാവുന്നത്. ജനകീയ ജൈവ പച്ചക്കറി എന്ന പേരില്‍ ആ പ്രദേശത്തുളള കുടുംബങ്ങളേ കോര്‍ത്തിണക്കി ഒരു സംരംഭം അഫ്സല് പുളിക്കലാണ് അതിന്റെ നേതൃത്വം… ഡിസിസി സെക്രട്ടറി പിഎം അസീസ് സാഹിബ് അതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു… മെമ്പര്‍ ഹാരിഫ് നാലകത്ത്… സാലി കൂടല്ലൂര്‍ തുടങ്ങിയവരുടേ വിലപ്പെട്ട നിര്‍ദ്ധേശങ്ങള്‍ ഈ കൂട്ടായ്മക്ക് കരുത്തായ് കൂടേയുണ്ട്…
നാളേക്ക് ഒരു കരുതലായ് ഈ കൂട്ടം ഉയരങ്ങളിലെത്തട്ടേ…
Recent Comments