എ ജെ ബി സ്കൂൾ കൂടല്ലൂർ

AJB School kudallur
കൂടല്ലൂരിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച തുറക്കൽ ഇബ്രാഹിം മുല്ലയുടെ നിസ്വാർത്ഥ സേവനത്തിന്റെ ഫലമായി 1906 ൽ ആരംഭിച്ച ഓത്തുപള്ളിയാണ് ഇന്നത്തെ കൂടല്ലൂർ എ.ജെ.ബി.സ്കൂൾ. ഒരു നൂറ്റാണ്ടിലധികമായി കൂടല്ലൂരിലെ അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച്കൊണ്ടിരിക്കുന്നത് ഈ വിദ്യാലയത്തിലാണ്.