കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണം – കര്‍ഷകസംഘം
കൂറ്റനാട്:കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണമെന്ന് കറുകപൂത്തൂരില്‍ നടന്ന കര്‍ഷകസംഘം തൃത്താല ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.കെ. സുധകരന്‍ ഉദ്ഘാടനംചെയ്തു. എ. നാരായണന്‍ അധ്യക്ഷനായി.
കെ.എ. ഷംസു, ടി.പി. ശിവശങ്കരന്‍, എ.വി. ഹംസത്തലി, സുരേന്ദ്രന്‍, വി. ശ്രീധരന്‍, ടി.ടി. രാധാകൃഷ്ണന്‍, കെ. മാനു, ജയരാജന്‍, ടി.പി. കുഞ്ഞുണ്ണി, കെ.പി. ശ്രീനിവാസന്‍, പി.ആര്‍. കുഞ്ഞുണ്ണി, എം.കെ. പ്രദീപ്, പി.പി. ഷാജ, എ. കൃഷ്ണകുമാര്‍, പി.പി. നന്ദന്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനം സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം ടി.കെ. ഹംസ ഉദ്ഘാടനംചെയ്തു. കെ. മൂസക്കുട്ടി അധ്യക്ഷനായി .ടി. രാമന്‍കുട്ടി സ്വാഗതവും പി.പി. നന്ദന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ. മൂസക്കുട്ടി (പ്രസി.), പി.പി. നന്ദന്‍, എം.വി. കാദര്‍ (വൈ.പ്രസി.), വി.പി. ഐദ്രു (സെക്ര.), പി.കെ. ബാലചന്ദ്രന്‍, എ. കൃഷ്ണകുമാര്‍ (ജോ.സെക്ര.) എം.കെ. കേശവന്‍ (ട്രഷ.)
Recent Comments