പുഴയ്ക്ക് ഒരു പൂവും നീരും
കൂടല്ലൂരിന്റെ എഴുത്തുകാരന്റെ ജന്മരക്തമുണ്ട് ഈ എഴുത്തിൽ. പുഴക്ക് പൂവും നീരും നൽകുന്ന ഭാഷക്ക് തുമ്പപ്പൂ ശോഭയുണ്ട്…
“നീലത്താമര വിരിയുന്ന കുളം, നായാടികളുടെ നിലവിളികൾ, പുള്ളുവരുടെ കളമെഴുത്ത്, കോന്തുണ്ണിനായരുടെ പകിടകളി, കടുവകളുടെ മരണം, മണൽ വരാൻ കാത്തു കിടക്കുന്ന ലോറികൾ, കണ്ണാന്തളിപൂക്കൾ ഇല്ലാതെയായ ചെങ്കൽപരപ്പുകൾ, കാലത്തിലെ സേതു നടന്നുപോയ വഴികൾ, തോരാമഴയുടെ കർക്കടകം… ഇനിയുള്ള കാലം ഇതൊക്കെ അറിയാൻ ഈ പുസ്തകത്തിൽ തെളിയുന്ന ചിത്രങ്ങളെ കാണൂ! ഇങ്ങനെ കൃത്യമായി ഓർമ്മയിലെഴുതാൻ കൂടല്ലൂരിന്റെ താവഴിയിൽ നിന്ന് ഒരാൾക്കേ കഴിയൂ. അതിന് എം ടി രവീന്ദ്രൻ തന്നെ വേണം. മഴയും പുഴയും പാടവും മണക്കുന്ന നക്ഷത്രപ്പൊടിപ്പുള്ള ഒരെഴുത്ത്!”
– വി ആർ സുധീഷ്
Recent Comments