അരനൂറ്റാണ്ടിന്റെ ബാലസാഹിത്യ സപര്യയ്ക്ക് വിട
കൂടല്ലൂര്‍: ഉംറ തീര്‍ഥാടനത്തിനിടയില്‍ മരിച്ച ബാലസാഹിത്യകാരന്‍ വസീറലി കൂടല്ലൂര്‍ കുരുന്നുകളില്‍ വേദനിപ്പിക്കലിന്റെ ഓര്‍മകള്‍ ബാക്കിയാക്കിയിട്ടാണ് കടന്നുപോയത്. അരനൂറ്റാണ്ടുനീണ്ട സാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ 14 പുസ്തകങ്ങള്‍ പുറത്തിറക്കി. അന്‍പതോളം പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. ഏതാനും വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍ കുട്ടിക്കവിതകള്‍ചൊല്ലിയാണ് പങ്കെടുത്തുവന്നത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളായ സ്‌കൂള്‍വിദ്യാര്‍ഥികളുടെ ഒരു ആരാധകവൃന്ദംതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രൈമറി വിദ്യാര്‍ഥികളാണ് ഏറ്റവുമടുത്ത കൂട്ടുകാരായിരുന്നത്.
എഴുത്തിന്റെലോകത്ത് കഴിഞ്ഞുകൂടാന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്റെ അവസാനത്തെചരന ബാലഭൂമിയിലാണ് വന്നത്. കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെ യാത്രയയപ്പാണ് ഏറ്റവുമൊടുവിലത്തെ ചടങ്ങ്.
അംഗീകാരങ്ങളില്‍നിന്നകന്ന് കഴിഞ്ഞുവന്ന ജീവിതത്തില്‍ സ്വസ്ഥമായ ജീവിതവും അക്ഷരങ്ങള്‍തേടിയുള്ള യാത്രയും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കി.
വസീറലികൂടല്ലൂരിന്റെ വേര്‍പാടില്‍ കൂടല്ലൂര്‍ ഗ്രാമം അനുശോചിച്ചു. വൈകീട്ട് കടകളടച്ചു. തുടര്‍ന്ന് മൗനജാഥയും അനുശോചനയോഗവും നടന്നു. പി.എം. അസീസ്, എം.ടി.രവീന്ദ്രന്‍, പി.സെയ്താലിക്കുട്ടി, സി.ടി. സെയ്തലവി, ബാവഹാജി, ബാലകൃഷ്ണന്‍, ടി. സാലിഹ്, എസ്.എം. അന്‍വര്‍, ആരിഫ് എന്നിവര്‍ പ്രസംഗിച്ചു.
Recent Comments