ചെറു കവിതകൾ – വസീറലി കൂടല്ലൂര്‍
കളയണം
നെല്ലീന്ന് കളയണം പുല്ല്
അരീന്ന് കളയണം കല്ല്
കറീന്ന് കളയണം എല്ല്
വഴീന്ന് കളയണം കുപ്പിച്ചില്ല്
ജോലി
മിടുക്കനായി പഠിച്ചുയര്‍ന്ന
ജോസുക്കുട്ടിക്ക് ജോലി ഇംഗ്ലണ്ടീല്!
പഠിക്കാന്‍ മടിച്ച് ഉഴപ്പിനടന്ന
ജോയിക്കുട്ടിക്കു ജോലി കളാവണ്ടീല്!!
ഡംഭന്‍!
ഡംഭന്‍ ഡേവിഡ് ബൈക്കിലേറി
ഡംഭ്‌ല്‍, സ്‌പീഡില്‍, ബൈക്ക് പാറി!
ബൈക്കിന്റെ സ്‌പീഡ് നൂറിലുമേറി!
ഡംഭന്‍ വീണ് ആകെ നാറി!!
വസീറലി കൂടല്ലൂര്‍
http://pudavaonline.net/?p=4096
Recent Comments