ശാസ്ത്രമേള: വിഭവസമൃദ്ധ ഭക്ഷണവുമായി കലവറ റെഡി
പാലക്കാട്: സ്കൂള്‍ ശാസ്ത്രമേളക്കെത്തുന്നവര്‍ക്ക് വിഭവസമൃദ്ധ ഭക്ഷണം നല്‍കാന്‍ പാലക്കാട് മോയന്‍ എല്‍.പി സ്കൂളില്‍ കലവറ തയാറായി. ദോസ്തി ദാസനും സംഘവുമാണ് ഭക്ഷണമൊരുക്കുന്നത്. പട്ടാമ്പി കൂടല്ലൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് ജില്ലാ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ഭക്ഷണമൊരുക്കി പരിചയമുണ്ട്. മണികണ്ഠന്‍െറ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കലവറയിലെ സഹായികള്‍. ശരാശരി ദിവസേന 10,000 പേര്‍ക്കാണ് ഭക്ഷണം ഒരുക്കുക. രാവിലത്തെ ഭക്ഷണം മുഴുവനാളുകള്‍ക്കും വിളമ്പും. ഉച്ചഭക്ഷണം മോയന്‍ ഹൈസ്കൂളില്‍നിന്നുള്ളവര്‍ക്ക് മാത്രമാണ് നേരിട്ട് നല്‍കുക.
Recent Comments