കൂടല്ലൂര്‍ ഗവ. സ്കൂളിന്റെ രജതജൂബിലി
കൂടല്ലൂര്‍ ഗവ സ്കൂളിന്റെ രജതജൂബിലിയാണ്. ഏപ്രില്‍ 12ന് വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ നാട് ഈ ഇരുപത്തിയഞ്ച് ആഘോഷിക്കുകയാണ്.ഏവരേയും പരിപാടികള്‍ കാണാന്‍ കൂടല്ലൂരിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
പരിപാടികള്‍
1.കാരണവക്കൂട്ടായ്മ
കൂടല്ലൂരിലെ 60 വയസ്സിനു മുകളിലുള്ള നൂറോളം കാരണവന്മാരും കാരണവത്തികളും പങ്കെടുക്കുന്നു.നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്.
ശ്രീ വി .കെ ശ്രീരാമന് പരിപാടിയുടെ മോഡറേറ്റര്‍ ആയിരിക്കും.
2. കവിയരങ്ങ്
പി രാമന്,മോഹനകൃഷ്ണന് കാലടി തുടങ്ങിയ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന് കവിയരങ്ങ്.
3.നാട്ടുപാട്ടുകൂട്ടം
മനോഹരങ്ങളായ നാടന്‍ പാട്ടുകളുടെ അവതരണം.
4.പുരാവസ്തു -ഫോട്ടോ പ്രദര്‍ശനങ്ങള്‍
വള്ളുവനാട്ടിലെ ഗൃഹോപകരണങ്ങളുടെയും കാര്‍ഷികോപകരണങ്ങളുടെയും പ്രദര്‍ശനം.
5.സാംസ്കാരിക സമ്മേളനം
ശ്രീ എം.ടി വാസുദേവന്‍ നായര്‍ ഉത്ഘാടനം ചെയ്യും.
6.യാത്രയയപ്പ്(വിരമിക്കുന്ന അധ്യാപകര്‍ക്ക്)
7.വിവിധ കലാ പരിപാടികള്‍
ഉറവിടം: കുടല്ലൂർ ഗവ. സ്കൂളിൽ അധ്യാപകനായ വിഷ്ണു പ്രസാദിന്റെ ബ്ലോഗിൽ നിന്നും – വിഷ്ണു പ്രസാദ്
Recent Comments