നീലത്താമര ‘വിരിയുന്നത്’ കാണാന്‍ എം.ടി.യെത്തി
നീലത്താമര’ പുനര്‍ജ്ജനി കടന്നതിന് സാക്ഷിയാവാന്‍ എം.ടിയെത്തി. പാലക്കാട് ആനക്കര വടക്കത്ത് വീട്ടില്‍വെച്ച് ലാല്‍ജോസ് തന്റെ ചിത്രത്തെ എങ്ങനെ പുനരാവിഷ്‌കരിക്കുന്നുവെന്ന് കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് എം.ടി.വാസുദേവന്‍ നായര്‍ എത്തിയത്.
നിത്യവിസ്മയമായ നിളയും കൂടല്ലൂരും പശ്ചാത്തലമാക്കി കാല്‍നൂറ്റാണ്ട് മുമ്പ് എം.ടി. അഭ്രപാളിയിലേക്ക് പകര്‍ത്തിയ ‘നീലത്താമര’ യുടെ പുതിയ കാല ദൃശ്യ ഭാഷ ചെറിയ ചെറിയ നിര്‍ദേശങ്ങളോടെ എം.ടി. ആസ്വദിച്ചു. എല്ലാ ചിത്രങ്ങളും പുനര്‍ നിര്‍മിക്കാന്‍ കഴിയില്ലെന്ന് എം.ടി. പറഞ്ഞു. അതത് കാലത്തോട് ചേര്‍ത്തു വെച്ച് മാത്രം കാണാനും ആസ്വദിക്കാനും കഴിയുന്ന ചിത്രങ്ങളുണ്ട്. അങ്ങനെയൊന്നാണ് തന്റെ അസുരവിത്തെന്ന സിനിമയെന്ന് എം.ടി. പറഞ്ഞു.
‘ലാല്‍ജോസ് കോഴിക്കോട്ടെത്തി കഥാപാത്രങ്ങളെപ്പറ്റിയും അവരുടെ സവിശേഷതകളെ ക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഇയാള്‍ക്ക് (ലാല്‍ജോസിന്) ഇത് കഴിയുമെന്ന് മുന്‍ചിത്രങ്ങള്‍ കണ്ട ധാരണ വെച്ചും ചര്‍ച്ചകളില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നുമാണ് ചലച്ചിത്രം പുനര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. തിരക്കഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല’. മാറ്റമെന്ന് തോന്നിയത് പുതിയ നീലത്താമരയില്‍ രണ്ട് പാട്ടുകള്‍ ഉണ്ടെന്നതാണ്. നീലത്താമരയില്‍ ഒരു മൂളിപ്പാട്ടേ ഉള്ളൂ -എം.ടി. പറഞ്ഞു.
Recent Comments