Author: Kudallur
പൂര്‍വ വിദ്യാര്‍ഥി സംഗമം
കൂടല്ലൂര്‍: കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ആനക്കര ഗ്രമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എം. ജയ ശിവശങ്കരന്‍ ഉദ്ഘാടനംചെയ്തു. ഇ. പരമേശ്വരന്‍കുട്ടി അധ്യക്ഷനായി. പി.എം. അസീസ്, ഹബീബ, പി. മുഹമ്മദ്, എം.കെ. ബാലകൃഷ്ണന്‍,...
തൃത്താലയില്‍ മൂന്ന് സ്‌കൂളിന് 4.91 കോടിയുടെ പദ്ധതി
ആനക്കര: തൃത്താല നിയോജകമണ്ഡലത്തിലെ ഒതളൂര്‍ (കല്ലടത്തൂര്‍), കൂടല്ലൂര്‍, പട്ടിത്തറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഞ്ചുകോടിയോളംരൂപ ചെലവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. നൂറാംവാര്‍ഷികം ആഘോഷിക്കുന്ന ഒതളൂര്‍ (കല്ലടത്തൂര്‍) ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 3.38...
തൃത്താലയില്‍ ഏറ്റുമീന്‍പിടിത്തം തകൃതി
തൃത്താല: മഴ കനത്തതോടെ തൃത്താല ഭാഗത്ത് ഏറ്റുമീന്‍പിടിത്തം സജീവമായി. പട്ടാമ്പിമുതല്‍ കൂട്ടക്കടവ്‌വരെ പുഴയോരത്ത് മീന്‍പിടിത്തക്കാരും മീന്‍ വാങ്ങാനെത്തിയവരും ആവേശക്കാഴ്ചയായി. ചെറുമീന്‍തൊട്ട് 15 കിലോയിലേറെ തൂക്കംവരുന്ന മത്സ്യങ്ങള്‍വരെ പലര്‍ക്കും കിട്ടി. ചാറ്റല്‍മഴ വിട്ടകന്നത് മീന്‍കയറ്റത്തെ ബാധിച്ചത്...
പുഴയുടെ മരണം
മണല്‍ മാഫിയകള്‍ ഭരിക്കുന്ന നമ്മുടെ പുഴകളില്‍ ഏറ്റവുമധികം കൊള്ള നടക്കുന്നത് ഭാരതപ്പുഴയിലാണ്. ഒരു പുഴയെ ലഭിക്കാന്‍ കഠിനപ്രയത്‌നം ചെയ്ത ഭഗീരഥന്റെ കഥ ഭാരതീയരുടെ പഴയ മിത്താണ്. ആധുനിക മലയാളി പുഴയെ കൊല്ലാനാണ് ഭഗീരഥപ്രയത്‌നം ചെയ്യുന്നത്.നീരും...
എം.ടിയുടെ അക്ഷര യാത്രകളിലൂടെ ഒരു ഡോക്യുമെന്ററി
എം.ടി വാസുദേവന്‍ നായരുടെ അക്ഷരയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററി മലയാള സാഹിത്യ വഴിയിലൂടെയുള്ള സഞ്ചാരമായി. കോഴിക്കോട് കൈരളി തിയറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനത്തിന് ജ്ഞാനപീഢം ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പറിന്റെ സാന്നിധ്യവുമുണ്ടായി. മലയാള ഭാഷയേയും സാഹിത്യത്തെയും...
ചരിത്രത്തിലെ കൂടല്ലൂരും ആത്മാവ് നഷ്‌ടപ്പെട്ട നിളയും
സുലൈമാന്‍ കൂടല്ലൂര്‍ മരണപ്പെട്ട നിളയുടെ കണ്‍തടങ്ങളില്‍ ഊറിക്കൂടിയ കണ്ണുനീര്‍ത്തുള്ളികള്‍, ജനിച്ചു പിച്ചവെച്ചു നടന്ന സ്വന്തം നാടിന്റെ ഓര്‍മ്മകള്‍, പട്ടണത്തിന്റെ മുഖഛായ പടര്‍ന്നു കയറുന്ന പെരുമ്പിലാവിലനുഭവപ്പെടുന്ന ഏകാന്തതയില്‍ വിലപിക്കുകയാണിവന്‍. ഓടും തോറും കാലു കള്‍ കുഴഞ്ഞുപോകുന്ന...
അലിഫ് – വസീർ അലി കൂടല്ലൂർ
അമ്പത്താറ് വര്‍ഷം മുമ്പാണ്. എങ്കിലും ഓര്‍ക്കുന്നു! ഒരു ദിവസം ഉമ്മ പറഞ്ഞു: വസീറിനിം, കാനൂനിം വര്‌ണ തിങ്കളാഴ്‌ച സ്‌കൂളിലും ഓത്തിഌം ചേര്‍ക്കും. അപ്പോള്‍ കുഞ്ഞിത്ത പറഞ്ഞു വസീറിന് അടിങ്ങനെ കിട്ടും! അപ്പൊ നെലോളിക്കും. ഉമ്മ...
നിളാഗ്രാമങ്ങളില്‍ പകിടയുടെ ആരവം
തീര്‍ഥം തളിച്ചെത്തുന്ന നിളയുടെ തണുത്ത കാറ്റില്‍ നാഴികകള്‍ക്കകലെ കേള്‍ക്കാം പകിട കളിയുടെ മേളം. ചരിത്രവും വര്‍ത്തമാനവും ഐതിഹ്യങ്ങളും കെട്ടു പിണയുന്ന കുരുതിപ്പറമ്പിന്റെ ചാരത്താണ് പണ്ടു പകിട കളിയുടെ മാമാങ്കം നടന്നിരുന്നത്. ഇപ്പോള്‍ ആരവം ഉയരുന്നത്...
കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണം – കര്‍ഷകസംഘം
കൂറ്റനാട്:കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണമെന്ന് കറുകപൂത്തൂരില്‍ നടന്ന കര്‍ഷകസംഘം തൃത്താല ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.കെ. സുധകരന്‍ ഉദ്ഘാടനംചെയ്തു. എ. നാരായണന്‍ അധ്യക്ഷനായി. കെ.എ. ഷംസു, ടി.പി. ശിവശങ്കരന്‍, എ.വി. ഹംസത്തലി,...
എസ്.ബി.ടി. കൂടല്ലൂര്‍ ശാഖ മാറ്റുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍
പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കൂടല്ലൂര്‍ ശാഖ കുമ്പിടിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. ശാഖാമാറ്റത്തിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി.കെ. ശങ്കരന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ റസാഖ്...
കൂടല്ലൂരില്‍ മണല്‍ലോറി കാറിലിടിച്ച് രണ്ട്‌പേര്‍ക്ക് പരിക്ക്
കൂടല്ലൂര്‍: തൃത്താല-കുമ്പിടി റോഡിലെ കൂമാന്തോട് പാലത്തിന് സമീപം മണല്‍ലോറി കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കൂടല്ലൂരില്‍നിന്ന് മണല്‍നിറച്ച് പോവുകയായിരുന്ന വലിയ ലോറിയാണ് രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ...
കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു
കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന്, ഭഗവതിവന്ദനത്തിനായി ഭക്തരെത്തി. തായമ്പകയുണ്ടായി. ഉച്ചയ്ക്ക് നിരവധി ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം അകമ്പടിയായി. തിറ, പൂതന്‍,...
മദ്ദളത്തിലും തുള്ളലിലും വ്യത്യസ്തതകളുമായി വാഴക്കാവ് ക്ഷേത്രാഘോഷം
കൂടല്ലൂര്‍: വാഴക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തോടനുബന്ധിച്ച് പഞ്ചമദ്ദള കേളിയും തുള്ളലിലെ മൂന്നുവിഭാഗങ്ങളായ പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, ഓട്ടന്‍തുള്ളല്‍ എന്നിവയും അരങ്ങേറി. കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലാണ് പഞ്ചമദ്ദളകേളി നടന്നത്. തുള്ളല്‍ത്രയത്തില്‍ നെല്ലുവായ് പ്രദീപ്നമ്പീശന്‍ (ഭീമന്‍), കലാമണ്ഡലം മഹേന്ദ്രന്‍ (ഹനുമാന്‍),...
Recent Comments