തൃത്താലയില്‍ മൂന്ന് സ്‌കൂളിന് 4.91 കോടിയുടെ പദ്ധതി
ആനക്കര: തൃത്താല നിയോജകമണ്ഡലത്തിലെ ഒതളൂര്‍ (കല്ലടത്തൂര്‍), കൂടല്ലൂര്‍, പട്ടിത്തറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഞ്ചുകോടിയോളംരൂപ ചെലവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. നൂറാംവാര്‍ഷികം ആഘോഷിക്കുന്ന ഒതളൂര്‍ (കല്ലടത്തൂര്‍) ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 3.38 കോടി രൂപയാണ് പൂര്‍വ വിദ്യാര്‍ഥികൂടിയായ വി.ടി. ബല്‍റാം എം.എല്‍.എ.വഴി കിട്ടുക. സ്ഥലപരിമിതിയാല്‍ ക്ലേശിക്കുന്ന കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ 1.08 കോടി രൂപയാണ് പുതിയകെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ചത്. പട്ടിത്തറ ഗവ. എല്‍.പി. സ്‌കൂളിന് 45 ലക്ഷം രൂപ ചെലവില്‍ പുതിയകെട്ടിടം നിര്‍മിക്കും. അഭ്യര്‍ഥന മാനിച്ച് വിദ്യാഭ്യാസവകുപ്പ് 4,91,00,000 ലക്ഷം രൂപയുടെ കെട്ടിടനിര്‍മാണത്തിന് പ്രത്യേക ഭരണാനുമതി നല്‍കുകയായിരുന്നെന്ന് എം.എല്‍.എ. അറിയിച്ചു.
Recent Comments