ആവശ്യത്തിന് ബസ് സര്‍വിസില്ല; തൃത്താലയില്‍ യാത്രാക്ളേശം

തൃത്താല: സംസ്ഥാനത്തെ ശ്രദ്ധേയമായ നിയോജക മണ്ഡലങ്ങളിലൊന്നായ തൃത്താലയുടെ ആസ്ഥാനത്ത് യാത്രാക്ളേശം രൂക്ഷം. സമീപപ്രദേശങ്ങളിലൂടെ യഥേഷ്ടം വാഹനങ്ങള്‍ ഉള്ളപ്പോള്‍ ഈ പ്രദേശത്തുകാര്‍ക്ക് പലയിടങ്ങളിലേക്കും യാത്രചെയ്യാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. മുമ്പ് തൃത്താലയെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി ബസ് സര്‍വിസ് നടത്തിയിരുന്നങ്കിലും അത് നിര്‍ത്തലാക്കി. വിരളമായി സര്‍വിസ് നടത്തുന്ന മിനിബസുകളില്‍ ആളെ കുത്തിനിറച്ചാണ് സഞ്ചാരം.

സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ ബസുകളുടെ വാതില്‍പ്പടിയില്‍ തൂങ്ങി യാത്ര ചെയ്യുന്നതും കാണാം. ഇത് പലപ്പോഴും അപകടങ്ങളുണ്ടാക്കാറുണ്ടെങ്കിലും പുറത്തറിയാറില്ല. തൃത്താലയിലെ വികസനനേട്ടങ്ങള്‍ ഊന്നിപറയുന്ന ഭരണ-പ്രതിപക്ഷങ്ങള്‍ യാത്രസൗകര്യത്തിനായി ഒന്നും ചെയ്യുന്നില്ളെന്നതാണ് പരാതി. പട്ടാമ്പിയില്‍നിന്ന് കൂറ്റനാട് വഴി കുറ്റിപുറത്തേക്കോ പൊന്നാനി, എടപ്പാള്‍ തുടങ്ങിയപ്രദേശങ്ങളിലേക്കോ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് തുടങ്ങുകയാണെങ്കില്‍ പ്രശ്നം ഒരളവുവരെ പരിഹരിക്കാമെന്നിരിക്കെ ഇക്കാര്യത്തിന് രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും മുന്‍ഗണന നല്‍കുന്നില്ളെന്ന് ആക്ഷേപമുണ്ട്. നാട്ടുകാര്‍ നിവേദനം തയാറാക്കി ട്രാന്‍സ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *