സാന്ത്വനം ട്രസ്റ്റ് വാര്‍ഷികവും ആംബുലന്‍സ് സമര്‍പ്പണവും
കൂടല്ലൂര്‍: കൂടല്ലൂര്‍ സംയുക്ത ഓട്ടോഡ്രൈവേഴ്‌സ് യൂണിയന്റെയും സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വാര്‍ഷികവും ആംബുലന്‍സ് സമര്‍പ്പണവും നടത്തി.
ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്യായനി അധ്യക്ഷയായി. അഡ്വ. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.ടി. ജലീല്‍ എം.എല്‍.എ. ആംബുലന്‍സ് സമര്‍പ്പണം നടത്തി.
നൂറുശതമാനം വിജയം നേടിയ കൂടല്ലൂര്‍ ഹൈസ്‌കൂളിനെ അനുമോദിക്കല്‍ ജില്ലാപഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍ നിര്‍വഹിച്ചു. മുന്‍ എം.പി. സി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സിദ്ധീഖലി ഞാങ്ങാട്ടൂര്‍, ഡോ. ഹുറയര്‍കുട്ടി, സി.ടി. സെയ്തലവി, ഹംസ മന്നാണി, ഫാ. വര്‍ഗീസ് വാഴപ്പള്ളി, കെ. സുരേഷ്, ഇ. പരമേശ്വരന്‍കുട്ടി, പി.കെ. അബ്ദുള്‍ഖാദര്‍, സി. അബ്ദു, സബാഹ്, കെ.ടി. അഷറഫലി, ഷാഫി എന്നിവര്‍ സംസാരിച്ചു.
Recent Comments