ആസ്വാദകമനസ്സിലേക്കിറങ്ങി ടി.എസ്. രാധാകൃഷ്ണന്റെ സംഗീതാര്‍ച്ചന
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തില്‍ സംഗീതജ്ഞന് ടി.എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യ ആസ്വാദകര്‍ക്ക് കുളിര്‍മയായി. ഗണപതിസ്തുതിയോടെയാണ് പരിപാടി ആരംഭിച്ചത്. യേശുദാസടക്കമുള്ള സംഗീതജ്ഞര്‍ക്ക് സംഗീതംപകര്‍ന്ന രാധാകൃഷ്ണന് തന്റെ സംഗീതവൈഭവത്തിലൂടെ ജനമനസ്സിനെ കൈയിലെടുത്തു. വാഴക്കാവ്, കൊടിക്കുന്ന് ഭഗവതി കീര്‍ത്തനങ്ങള്‍ ആയിരത്തോളംവരുന്ന സദസ്സിന് ആവേശമായി.
Recent Comments