മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍

MT Vasudevan Nair

കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്.

മാടത്തില്‍ തെക്കേപ്പാട്ട് വാസുദേവനെ എല്ലാവര്‍ക്കുമറിയില്ലെങ്കിലും എം.ടി യെന്ന രണ്ടക്ഷരത്തിലുടെ എം.ടി വാസുദേവന്‍ നായര്‍ മലയാളിക്ക് സുപരിചിതനാണ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത് , തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ തൊട്ടയിടങ്ങളെല്ലാം പൊന്നാക്കിയെടുത്ത് മൗനത്തിന്റെ ഈ സര്‍ഗ്ഗസമുദ്രം. എഴുത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച് മലയാളിയുടെ മനസ്സില്‍ എം.ടി കുടിയേറിയിരിക്കുന്നു . ഏത് തരത്തിലുള്ള വായനക്കാരനും (സാധരണക്കാരന്‍ മുതല്‍ ബൗദ്ധീകവ്യവഹാരം നയിക്കുന്നവര്‍ വരെ ) എംടിയിലേക്ക് ഒരു പാലമുണ്ടെന്നതാണ് എംടിഎഴുത്തിലെ അപൂര്‍വത. ആ ചാരുതയുടെ നിറവ് മലയാളസാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *