കുമ്പിടി-കൂടല്ലൂര്‍ റോഡില്‍ യാത്ര ദുരിതം

ആനക്കര: കുമ്പിടി-കൂടല്ലൂര്‍ റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. ആനക്കര പഞ്ചായത്തിലാണ് പ്രദേശം. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ തൃത്താല-കുമ്പിടി തിരിവുമുതല്‍ അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ടെങ്കിലും മണ്ണിയംപെരുമ്പലംവരെ എത്തിനില്‍ക്കയാണ്.
മാസങ്ങളായി പ്രവൃത്തി നീണ്ടുപോകുന്നതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതംതന്നെയാണ്. മഴക്കാലംകൂടിയാകുന്നതോടെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കയും മറ്റും ഏറെ അപകടത്തിന് കാരണമാവുമെന്നതാണ് നാട്ടുകാരുടെ ആശങ്ക.

You may also like...

Leave a Reply

Your email address will not be published. Required fields are marked *