കൂടല്ലൂര്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിന് തറക്കല്ലിട്ടു
കൂടല്ലൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ടി. ബാലറാം എം.എൽ.എ നിർവ്വഹിച്ചു. അനാരോഗ്യം കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിക്കു പകരം സ്ഥലം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. പി.എം അസീസ്, പി.മമ്മിക്കുട്ടി, പഞ്ചായത്ത് പ്രസിഡണ്ട് കാർത്യായനി, ഇ പരമേശ്വരൻ കുട്ടി, കമ്മുക്കുട്ടി ഇടത്തോൾ, സി.എ.എം.എ കരീം, ഡോ.ഹുറൈർകുട്ടി, പി.ടി.എ പ്രസിഡണ്ട് എം.വി ഖാലിദ്, കുട്ടി കൂടല്ലൂർ, പുളിക്കൽ യൂസഫ് ഹാജി, എം.ടി.രവീന്ദ്രന്‍, അംബികാ ശ്രീധരന്‍, ജയാ ശിവശങ്കരന്‍, ഹബീബ പള്ളിമഞ്ഞാലില്‍, ഒറ്റപ്പാലം ഡി.ഇ.ഒ. ഗിരിജ, തൃത്താല എ.ഇ.ഒ. ആനന്ദന്‍, ബി.പി.ഒ. സുകുമാരന്‍, പി.മുഹമ്മദ്. എം.വി.സിദ്ദിഖ്, പി.കെ.കുഞ്ഞുമുഹമ്മദ്, പി.കെ.ബാലചന്ദ്രന്‍, സി.കെ.നാരായണന്‍ നമ്പൂതിരി, എം.കെ.രവി, എം.കെ.ബാലകൃഷ്ണന്‍, എച്ച്.എം. രമാദേവി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Recent Comments