ആനക്കര പഞ്ചായത്ത് സമ്പൂര്‍ണ ജൈവകൃഷിയിലേക്ക്
ആനക്കര: പഞ്ചായത്ത് മുഴുവന്‍ ജൈവകൃഷിയിലേക്ക്. നേരത്തെ പച്ചക്കറി, വാഴക്കൃഷികളില്‍ ജൈവരീതി പരീക്ഷിച്ച് വിജയിച്ച പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുന്നത്. ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് കൃഷിഭവന്‍ ജൈവകൃഷി ബോധവത്കരണ പദയാത്ര നടത്തി.
കുമ്പിടി വില്ലേജോഫീസിനുമുന്നില്‍ യാത്ര എന്‍. കാര്‍ത്യായനി ഫ്‌ലാഗ്ഓഫ്‌ചെയ്തു. വി.ടി. ബല്‍റാം എം.എല്‍.എ. പരിപാടി ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍, യു.പി. രവീന്ദ്രനാഥ്, ഒ.പി. ചന്ദ്രശേഖരന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്യായനി, വൈസ്പ്രസിഡന്റ് അഡ്വ. ബഷീര്‍, സി.പി. ശ്രീകണ്ഠന്‍, ജയ ശിവശങ്കരന്‍, കെ. മുഹമ്മദ്, പി.കെ. ബഷീര്‍, വത്സല വിശ്വനാഥ്, ജെസീന ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Recent Comments