അലിഫ് – വസീർ അലി കൂടല്ലൂർ

അമ്പത്താറ്‌ വര്‍ഷം മുമ്പാണ്‌. എങ്കിലും ഓര്‍ക്കുന്നു! ഒരു ദിവസം ഉമ്മ പറഞ്ഞു: വസീറിനിം, കാനൂനിം വര്‌ണ തിങ്കളാഴ്‌ച സ്‌കൂളിലും ഓത്തിഌം ചേര്‍ക്കും. അപ്പോള്‍ കുഞ്ഞിത്ത പറഞ്ഞു വസീറിന്‌ അടിങ്ങനെ കിട്ടും! അപ്പൊ നെലോളിക്കും. ഉമ്മ പെട്ടെന്ന്‌ പറഞ്ഞു അടിയൊന്നും കിട്ടൂല, ഈ പെണ്ണ്‌ കുട്ട്യോളെ പേടികാട്ടാ…… പടിക്കാഞ്ഞാലേ അടികിട്ടൂ….ഇന്റെ കുട്ടികള്‍ നല്ലം പഠിക്കും.

അങ്ങനെ ആ തിങ്കളാഴ്‌ച വന്നു. പുലര്‍ന്നു പുലര്‍ച്ചക്ക്‌ തന്നെ രണ്ട്‌ പണിക്കാരികള്‍ വന്ന്‌ പുട്ട്‌ ചുടാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ രണ്ട്‌ പേരും കുളിച്ച്‌ പുതിയ തുണിയും കുപ്പായവും അണിഞ്ഞു. (മാറ്‌ പൊളിക്കാത്ത കുപ്പായം) ഞങ്ങളെ ചേര്‍ക്കാന്‍ കൊണ്ടുപോവാന്‍ വല്ലിക്കയും ഒരുങ്ങി.

എട്ട്‌ മണി കഴിഞ്ഞപ്പോള്‍, രണ്ട്‌ സ്‌ത്രീകളും വല്ലിക്കയും ഞാഌം കാഌക്കായും വീട്ടില്‍നിന്നിറങ്ങി ഒരു സ്‌ത്രീയുടെ തലയിലെ കുട്ടയില്‍ നിറയെ കുറ്റിപ്പുട്ടായിരുന്നു. മറ്റെ സ്‌ത്രീയുടെ തലയിലെ കുട്ടയില്‍ രണ്ട്‌ കുല മൈസൂര്‍ പഴവും, കുറെ ഇലക്കഷ്‌ണങ്ങളും. മുന്നില്‍ നടക്കുന്ന കാഌക്കായുടെ കക്ഷത്ത്‌ തുന്നിക്കൂട്ടിയ പുസ്‌തകമുണ്ടായിരുന്നു. എന്റെ കക്ഷത്ത്‌ ഓത്ത്‌ പലകയും ഉമ്മ ആശാരി രാമനെക്കൊണ്ട്‌ ഉണ്ടാക്കിച്ച ചെകിടിമണ്ണ്‌ തേച്ച ചതുരത്തിലൊരു പലക (ആ പലക ഇപ്പോഴും വീട്ടിലുണ്ട്‌), ഞങ്ങള്‍ പടിപ്പുര കടന്ന്‌ പുത്തന്‍ പീടികയിലെ പടിക്കലെത്തി. ഇടവഴിയിലൂടെ കുറച്ച്‌ നടന്ന്‌ വളവ്‌ തിരിഞ്ഞാല്‍ തനി കുണ്ടനിടവഴിയായി!. എതിരെ നിന്ന്‌ നാല്‍ക്കാലി വന്നാല്‍ ഉരസാതെ കടന്ന്‌ പോവാന്‍ പറ്റില്ല താഴത്തളപ്പിലെ പടിയും കടന്ന്‌ അല്‌പം നടന്നപ്പോള്‍, പിന്നെ കൈത ഇടവഴിയായി! കന്നുമാത്രമേ അവിടുന്നങ്ങോട്ട്‌ പോകൂ…! ഞങ്ങള്‍ രണ്ട്‌ കരിങ്കല്ലുകള്‍ കുത്തിനിര്‍ത്തിയതിന്റെ ഇടയിലൂടെ കിഴക്കോട്ട്‌ പാടത്തേക്ക്‌ കടന്നു. വടക്കോട്ട്‌ നട ന്നു മൈലാഞ്ചിപ്പൂമണം നിറഞ്ഞ, തൈതെങ്ങുകള്‍ തണല്‍ വിരിക്കുന്ന, സ്‌കൂള്‍ പൊറ്റയില്‍ കയറി അന്ന്‌ സ്‌കൂളില്‍ തന്നെയായിരുന്നു ഖുര്‍ആന്‍ പഠനവും പത്ത്‌ മണി വരെ ഓത്ത്‌. പത്തു മണിക്ക്‌ ശേഷം സ്‌കൂള്‍ സ്‌കൂള്‍ പഴയ ഒരൊറ്റക്കെട്ടിടമായിരുന്നു.

ഞങ്ങളെ കണ്ടപ്പോള്‍, ബഹുമാനപ്പെട്ട മൊല്ലാക്ക (മൊല്ലാക്കയെ ജാതിഭേ തമന്യേ എല്ലാവരും ബഹുമാനിച്ചിരുന്നു) അടുത്തേക്ക്‌ വന്നു. സ്‌നേഹത്തോടെ ഞങ്ങളുടെ ശിരസ്സില്‍ തലോടി. എന്നിട്ട്‌ പേര്‌ ചോദിച്ചു. പിന്നെ ഞങ്ങളെ മേശയുടെ അവിടേക്ക്‌ കൊണ്ടുപോയി കാഌക്കയുടെ ബുക്കിലും എന്റെ പല കയിലും രണ്ടക്ഷരമെഴുതി. ആദ്യം കാഌക്കാക്ക്‌ പറഞ്ഞ്‌ കൊടുത്തു. കാഌക്ക അതുപോലെ വായിച്ചു. പിന്നെ എന്നോട്‌ പറഞ്ഞു അലിഫ്‌ ഞാഌം വായിച്ചു. അലിഫ്‌,ബാ അപ്പോഴേക്കും വല്ലിക്കയും രണ്ട്‌ പണിക്കാരികളും പുട്ടും പഴവും കുട്ടികളുടെ മുന്നിലെത്തിക്കാന്‍ തുടങ്ങിയിരുന്നു. (എന്റെ ജ്യേഷ്‌ഠന്‍ കാഌ, എന്ന മുഹമ്മദ്‌ ഇക്ബാല്‍ പതിനൊന്നാം വയസ്സില്‍ മരിച്ചുപോയി).

ഒരു യാത്ര

First in Kudallur

ഒരുച്ചക്ക്‌ ബാപ്പ അടുക്കളയില്‍ വന്ന്‌ ഉമ്മയോട്‌ പറയുന്നത്‌ കേട്ടു: നമുക്കു നാളെ കോക്കൂര്‍ക്ക്‌ ഒന്ന്‌ പോകണമെന്ന്‌ വിചാരിക്കുന്നുണ്ട്‌. അയ്യപ്പ കോക്കൂര്‍ക്ക്‌ പോവ്വണ്ട്‌, മണാട്ട്‌ വളപ്പിലെ ആ സവാരി വണ്ടി നാളെ ഒന്നിങ്ങട്ട്‌ കൊടുത്തയക്കാന്‍ പറയട്ടെ….? ങ ഉമ്മ പറഞ്ഞു.

അതുകേട്ട്‌ ഞാന്‍ തുള്ളിച്ചാടി. എന്റെ ഉള്ളില്‍ ആഹ്ലാദത്തിന്റെ നിലാവ്‌ പരന്നു ഞാന്‍ ഓടുന്നതും ഒക്കെ കണ്ട്‌ ഉമ്മ പറഞ്ഞു: ചെക്കന്‍ വല്ലാതെ തുള്ളണ്ട ബാപ്പാടെ വാക്കാണ്‌.

പിറ്റേന്ന്‌ ഉച്ചക്ക്‌ സവാരി വണ്ടി റോഡിലെത്തി. ചെറുകറപ്പഌം കോര്‍മ്മഌം രണ്ട്‌ വെളുത്ത കാളകളുമായി കൊള്ളം പറ്റെയെത്തി. നല്ല ഉരുണ്ട ഭംഗിയുള്ള കാളകള്‍. അവയുടെ കഴുത്തില്‍ ചരടില്‍ കോര്‍ത്ത മണികള്‍!

ഉച്ചകഴിഞ്ഞപ്പോള്‍ ഞങ്ങളിറങ്ങി. ചുട്ടനേന്ത്രപ്പഴവും ഒരു ഫ്‌ളാസ്‌ക്‌ ചായയും വണ്ടിയിലിരുന്ന്‌ കഴിക്കാന്‍ കരുതിയിരുന്നു. ഇടവഴിയിലൂടെ നടന്ന്‌ താഴത്തളപ്പിലെ വീട്‌ കഴിഞ്ഞ്‌ പാടത്തേക്കിറങ്ങി. റോഡ്‌ വരെ ഇടവഴിയുണ്ടെങ്കിലും പാടമായാല്‍ പിന്നെ നാല്‍ക്കാലികള്‍ക്കേ പോകാന്‍ പറ്റൂ. ആകെ കൈതമുള്ളും ചെളിയുമാണ്‌. കൈത ഇടവഴിയെന്നാണ്‌ പറയുക. ആ ഇടവഴിയാണ്‌ ഇപ്പോള്‍ പാറപ്പുറത്തേക്കുള്ള പഞ്ചായത്ത്‌ റോഡ്‌.

ഞങ്ങള്‍, പൂമരത്തിന്റെ ചോട്ടില്‍ വണ്ടിക്ക്‌ അടുത്തെത്തി. ചെറുകറപ്പന്‍ വണ്ടി മുന്നില്‍ നിന്ന്‌ പൊക്കി. വണ്ടിയുടെ പിന്‍ഭാഗം താഴ്‌ന്നു. കൈക്കോട്ട്‌ പോലുള്ള പടിയില്‍ ചവിട്ടി ഉമ്മ കയറി. കുഞ്ഞിത്ത (പെങ്ങള്‍ കയറി, പാത്തുണ്ണ്യാത്ത കയറി, ഞാന്‍ കയറി, ബാപ്പയും കയറി.

കോര്‍മ്മന്‍ കാളകള്‍ക്ക്‌ ഌകം വെച്ചു. ചെറുകറപ്പന്‍ വണ്ടിത്തണ്ടിലിരുന്ന്‌ കാളകളെ തെളിച്ചു കോര്‍മ്മന്‍ നടക്കാന്‍ തുടങ്ങി. കാളകള്‍ നടക്കുമ്പോള്‍ കഴുത്തിലെ മണികള്‍ ക്‌ല്ലിം, കില്ലിം, ചില്ലിം, ചില്ലിം എന്ന ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇരുവശത്തും വന്‍മാവുകള്‍ കാവല്‍ക്കാരെ പോലെ നില്‍ക്കുന്ന മണ്ണിയംപെരുമ്പ ലവും, കുമ്പിടിയും കടന്നു വളഞ്ഞു പുളഞ്ഞ ആനക്കര റോഡിലേക്ക്‌ തിരിഞ്ഞു പാടത്തിന്റെ നട്ടെല്ല്‌ പോലെ ഉയര്‍ന്ന്‌ നില്‍ക്കുന്ന ചെമ്മണ്‍ പാതയിലൂടെ കാളകള്‍ കോക്കൂര്‌ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. വണ്ടിക്ക്‌ പിന്നിലിരിക്കുന്ന ഞാന്‍ കടന്നുപോകുന്ന നാഴികക്കല്ലുകള്‍ നോക്കിയിരുന്നു…

You may also like...

Leave a Reply

Your email address will not be published. Required fields are marked *