എസ്.ബി.ടി. കൂടല്ലൂര്‍ ശാഖ മാറ്റുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍
പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കൂടല്ലൂര്‍ ശാഖ കുമ്പിടിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. ശാഖാമാറ്റത്തിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി.കെ. ശങ്കരന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ റസാഖ് കൂടല്ലൂര്‍ എന്നിവര്‍ പറഞ്ഞു.
7000ത്തിലധികം ഇടപാടുകാരുള്ള കൂടല്ലൂര്‍ ശാഖയാണ് മാറ്റാന്‍ നീക്കംനടക്കുന്നത്. അടുത്തിടെ ബാങ്ക് സന്ദര്‍ശിച്ച എ.ജി.എമ്മിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ബാങ്കിലെ ചില ഉദ്യോഗസ്ഥരാണ് ശാഖ മാറ്റാന്‍ നീക്കം നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. സ്‌ട്രോങ്‌റൂം ഇല്ലെന്നാണ് ബാങ്ക് അധികൃതര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഈ സംവിധാനമൊരുക്കാന്‍ തയ്യാറാണെന്ന് കെട്ടിടമുടമ അറിയിച്ചിരുന്നു. എന്നിട്ടും ശാഖ മാറ്റാനാണ് നീക്കം.
ശാഖ മാറ്റുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, കേന്ദ്ര ധനമന്ത്രി, മുഖ്യമന്ത്രി, എസ്.ബി.ടി. എം.ഡി. എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സമരസമിതി അറിയിച്ചു.
Recent Comments