മദ്ദളത്തിലും തുള്ളലിലും വ്യത്യസ്തതകളുമായി വാഴക്കാവ് ക്ഷേത്രാഘോഷം
കൂടല്ലൂര്‍: വാഴക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തോടനുബന്ധിച്ച് പഞ്ചമദ്ദള കേളിയും തുള്ളലിലെ മൂന്നുവിഭാഗങ്ങളായ പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, ഓട്ടന്‍തുള്ളല്‍ എന്നിവയും അരങ്ങേറി.
കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലാണ് പഞ്ചമദ്ദളകേളി നടന്നത്. തുള്ളല്‍ത്രയത്തില്‍ നെല്ലുവായ് പ്രദീപ്നമ്പീശന്‍ (ഭീമന്‍), കലാമണ്ഡലം മഹേന്ദ്രന്‍ (ഹനുമാന്‍), കലാമണ്ഡലം വിഷ്ണു (പാഞ്ചാലി), ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, പറയന്‍തുള്ളല്‍ എന്നീ വിഭാഗങ്ങളില്‍ വേഷമിട്ടു.
ശനിയാഴ്ചവൈകീട്ട് ദേവസ്വം എഴുന്നള്ളിപ്പും ആഘോഷവരവുകളും കളംപാട്ടും നടക്കും.
Recent Comments